. ജീവന്‍െറ നിലനില്‍പിനാവശ്യമായ ഭക്ഷണം ശുദ്ധവും പോഷകസമൃദ്ധവും മായമില്ലാത്തതുമായിരിക്കണം.

 ഭക്ഷണത്തില്‍ വിഷവസ്തുക്കളും യഥാര്‍ഥ വസ്തുവിനു പകരമുള്ള വിലകുറഞ്ഞ വസ്തുക്കളും ചേര്‍ക്കുന്നത് മായംചേര്‍ക്കലാണ്.

 വൃത്തിഹീനമായ ചുറ്റുപാടില്‍ ഭക്ഷണം സൂക്ഷിക്കുന്നതും മായത്തിന്‍െറ നിര്‍വചനത്തില്‍ വരും.

 ചീഞ്ഞതും പ്രാണികള്‍വീണതും വിഘടിച്ചതും അണുബാധയേറ്റതുമായ ആഹാരവും മായംചേര്‍ന്നതുതന്നെ.

 രോഗം ബാധിച്ച ജീവിയുടെ ശരീരഭാഗങ്ങളും ഉല്‍പന്നങ്ങളും മായമാണ്.

 ഭക്ഷണയോഗ്യമല്ലാത്ത വര്‍ണവസ്തുക്കള്‍ ചേര്‍ത്ത ആഹാരപദാര്‍ഥങ്ങളു മായംചേര്‍ത്തവയാണ്.

മായവും കീടനാശിനികളും കലരാത്ത പച്ചക്കറികളും പഴങ്ങളും ഇന്നൊരു സ്വപ്നം മാത്രമാണ്.

 മാരകവിഷങ്ങളായ കീടനാശിനികളില്‍ പലതും വെറുതെ ഒന്നു കഴുകിയതുകൊണ്ട് പച്ചക്കറികളില്‍നിന്ന് പോകണമെന്നില്ല. മിക്ക കീടനാശിനികളും കൊഴുപ്പില്‍ മാത്രം ലയിക്കുന്നവയാണുതാനും.

 വിളകളില്‍ കര്‍ഷകര്‍ നേരിട്ടുപയോഗിക്കുന്ന കീടനാശിനികള്‍, കീടനാശിനി കലര്‍ന്ന ഭക്ഷണംകഴിച്ച മൃഗങ്ങളുടെ വിസര്‍ജ്യത്തിലുള്ള കീടനാശിനികള്‍, പരിസ്ഥിതിയില്‍നിന്ന് ആഗിരണംചെയ്യുന്ന കീടനാശിനികള്‍ എന്നിവയൊക്കെ കാര്‍ഷികവിളകളില്‍ കാണും.

ശീതളപാനീയമെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന സോഫ്റ്റ് ഡ്രിങ്കുകളില്‍ മിക്കതിലും ഓര്‍ഗാനോ ക്ളോറിന്‍, ഓര്‍ഗാനോ ഫോസ്ഫറസ് എന്നീ വിഭാഗങ്ങളില്‍പെട്ട കീടനാശിനികള്‍ അനുവദനീയമായ അളവിലും കൂടുതലുണ്ടെന്ന് ന്യൂദല്‍ഹിയിലെ സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്‍റ്, പോലൂഷന്‍ മോണിറ്ററിങ് ലബോറട്ടറി എന്നിവ നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.

 കീടനാശിനിയുടെ പ്രതികൂല ഫലങ്ങള്‍ രണ്ടുവിധത്തിലാണ്- പെട്ടെന്നുണ്ടാകുന്ന പ്രശ്നങ്ങളും കാലാന്തരത്തില്‍ പ്രത്യക്ഷപ്പെടുന്ന മാരകരോഗങ്ങളും. കൂടുതല്‍ അളവില്‍ കീടനാശിനി ഇതില്‍ ചെന്നാല്‍ ഛര്‍ദി, വയറിളക്കം, ശ്വാസതടസ്സം, കാഴ്ചമങ്ങല്‍, വയറുവേദന, തലകറക്കം, ബോധക്ഷയം തുടങ്ങി മരണംവരെ ഉണ്ടാകാം.

എന്നാല്‍, ചെറിയ അളവില്‍ ആഹാരത്തിലൂടെ വളരെക്കാലം അകത്തുചെല്ലുന്ന കീടനാശിനി കരള്‍, വൃക്ക, നാഡീവ്യവസ്ഥ എന്നിവ തകരാറിലാക്കുന്നു.

ഭക്ഷണത്തിലെ മറ്റൊരു മറിമായമാണ് മെഴുക്. പഴങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള ഉപായമാണ് മെഴുകുപുരട്ടല്‍. ആപ്പിള്‍, പിയര്‍, തക്കാളി തുടങ്ങി മിനുസമുള്ള പഴങ്ങളാണ് ഇത്തരം മെഴുക്കാവരണക്കാര്‍. പോളി യൂറിത്തീന്‍, വാര്‍ണിഷ് എന്നിവയും മെഴുക്കിനു പകരം ഉപയോഗിക്കാറുണ്ട്.

 തൊലി ചെത്തിക്കളയുക എന്നതാണ് മെഴുകുവിദ്യയില്‍നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗം.

കീടനാശിനികള്‍ ഭാഗികമായി നീക്കംചെയ്യാന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍ ചില മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്.

 ഒരു മണിക്കൂറിലധികം വെള്ളത്തില്‍ മുക്കിവെച്ചാല്‍ പച്ചക്കറികള്‍ കുറെയൊക്കെ ശുദ്ധമാവും.

 രണ്ടുശതമാനം ഉപ്പുലായനിയില്‍ കഴുകുകയും അതിനുശേഷം തണുത്തവെള്ളത്തില്‍ മൂന്നുതവണ കഴുകുകയും ചെയ്യുക എന്നിവയൊക്കെ കീടനാശിനിയുടെ ദോഷഫലങ്ങള്‍ കുറക്കും.

സ്വാദ് അൽപം കുറഞ്ഞാലും, അൽപം പ്രയാസപ്പെട്ടാലും സ്വന്തം വീട്ടിലെ ഭക്ഷണമാണ് നല്ലത്.

ഓരോ ദിവസവും ആരെന്നോ എന്തെന്നോ അറിയാത്ത അന്യ സംസ്ഥാനക്കാരാണ് സപ്ലൈ മുതൽ പാചകം വരെ നടത്തുന്നത്.

 അത്യാവശ്യം വേണ്ട വ്യത്തി മാനദണ്ഡങ്ങൾ പോലും ഇവർക്ക് അന്യമാണ്.

ഭൂരിപക്ഷം പേർക്കും ത്വക്ക് രോഗങ്ങളുണ്ട്. മാരക രോഗങ്ങൾ ആയ ടി.ബി.ലൈംഗിക രോഗങ്ങൾ, എയ്ഡ്സ് എന്നിവയുള്ളവരും കുറവല്ല

.പാൻ, പുകയില കഞ്ചാവ് മദ്യം എന്നിവ ഉപയോഗിക്കുന്നവരാണ് അധികവും


ബീഫ് ,ചിക്കൻ, മീൻ മുതലായവ കഴുകിയാൽ രുചി പോകും എന്ന് വിശ്വസിക്കുന്നവരും ഒരിക്കലും കഴുകാത്തവരുമുണ്ട്.

 വിഷ പച്ചക്കറി അതേപടി ഉപയോഗിക്കുന്നു.

 മിക്കയിടത്തും ഉപയോഗിക്കുന്ന ചായപ്പൊടി, പാൽ, തൈര് മസാലകൾ എണ്ണകൾ എന്നിവ ഡ്യൂപ്ലിക്കേറ്റോ മൂന്നാംകിട യോ ആണ്.

 വണ്ടിക്കാരിൽ നിന്ന് ചത്ത കോഴി ക ളെ മാത്രം വാങ്ങി കറിയും ബിരിയാണിയും വെക്കുന്ന ഹോട്ടലും....

ഏറ്റവും ഭീകരമായ അവസ്ഥ വെള്ളത്തിന്റെതാണ്. അങ്ങേയറ്റം മോശം ജലമാണ് മിക്കവാറും സ്ഥാപനങ്ങൾ ഉപയോഗിക്കുന്നത്.

 ക്വാളിഫോം ബാക്ടീരിയകളുടെ അളവ് ആപൽ കരമായ തോതിലാണ്.

പഴകിയതും ഉപയോഗ യോഗ്യമല്ലാത്തതുമായ ഭക്ഷണ സാധനങ്ങൾ നിറവും രുചിയും മാറ്റി വീണ്ടും വീണ്ടും നിങ്ങളുടെ മുന്നിലെത്തിക്കുന്നു.

 നാം സ്വാദോടെ ഭക്ഷിക്കുന്നു.

തീരാ വ്യാധികൾ സന്തോഷത്തോടെ കൈ നീട്ടി വാങ്ങുന്ന ഈ സ്വഭാവം അവസാനിപ്പിക്കേണ്ട സമയമായിരിക്കുന്നു.


ചില ലക്ഷ്യങ്ങൾ

പ്രകൃതി കൃഷി സുസ്ഥിര കൃഷി എന്നിങ്ങനെ നാം പേരിട്ട് വിളിക്കുന്ന കൃഷി രീതികളിലൂടെ നമ്മള്‍ കടം പറ്റുന്ന വിഭവങ്ങളെ അതിന്റെ അളവുകളിൽ മാത്രം ഉപയോഗിക്കുകയും തിരിച്ചു കൊടുക്കുകയും ചെയ്യുന്ന സഹജീവിനത്തിന്റ്റെയും പാരസ്പര്യത്തിന്റെയും സാധ്യമാവുന്ന മാതൃകകൾ ....

രാസവളങ്ങളും കീടനാശിനികളും കൃത്രിമ കൃഷി രീതികളും ഉപയോഗിക്കാതെ തന്നെ കൃഷിയിടങ്ങളുടെ ഉത്പാദന ക്ഷമതയും ഗുണമേന്മയും കൂട്ടാമെന്നത്തിന്റെ നേർക്കാഴ്ചകൾ ....

ആരോഗ്യകരവും ആനന്ദദായകവുമായ ജീവന്റെ തുടർച്ചതുടർച്ചയിൽ ഈ വിശ്വപ്രകൃതി അഭിരമിക്കേണ്ടുന്നതിനു കാടും മലകളും താഴ്വരകളും നീരൊഴുക്കുകളും സംരക്ഷിച്ചുകൊണ്ടുള്ള കൃഷി രീതികൾക്കുംc വികസന മാതൃകകൾക്കും മാത്രമേ സാധ്യമാവൂ  .

... ഒരു ജീവി എന്ന നിലക്ക് നമ്മെ ജൈവ പ്രകൃതിയുടെ ഉണ്മയിലേക്ക് ചേർത്ത് പിടിക്കുന്നയിടങ്ങൾക്കു വർത്തമാനപ്രസക്തിയുണ്ട്.

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം