*കൊഴുപ്പുള്ള ഭക്ഷണം ശരീരത്തെ മാത്രമല്ല മനസ്സിനേയും ബാധിക്കും.........*

🚿🚿🚿🚿🚿🚿🚿🚿🚿🚿

ഇനിയുള്ളത് പരീക്ഷാ കാലമാണ്. രക്ഷിതാക്കളും, കുട്ടികളും, അധ്യാപകരും വരാനിരിക്കുന്ന വിധിയെ ഓർത്ത് ഒരു പോലെ ആശങ്കയിലാണ്. ചിലർ തങ്ങളുടെ കുട്ടിയുമായി മനശാസ്ത്രക്ജരെ സമീപിക്കുന്നു, മറ്റു ചിലർ ഡയറ്റിഷന്മാരെ തിരഞ്ഞു നടക്കുന്നു. ചിലർക്കാവശ്യം കൂടുതൽ പഠിക്കാനുള്ള ടിപ്പുകളാണെങ്കിൽ ചിലർക്കത് പഠിച്ചത് മറക്കാതിരിക്കാനുള്ള ടിപ്പുകളാണ്. അതിനിടയിൽ താൽക്കാലിക ഭക്ഷണ ക്രമീകരണത്തെ കുറിച്ച് ചിന്തിച്ചവരുമുണ്ട്. അഥവാ പരിപൂർണ്ണ തെയ്യാറെടുപ്പിനു  മുമ്പ് ശരീരത്തെ സജ്ജമാക്കാനുള്ള എളുപ്ല വഴി...
  ഭക്ഷണ ക്രമീകരണം ബുദ്ദി, വിവേഗം എന്നിവ വർധിപ്പിക്കാനും, നിലനിർത്താനും സഹായിക്കും എന്നതിനു പഠന തെളിവുകളുണ്ട്. *Dr Alexis M. Stranahan* ന്‍റെ നേതൃത്വത്തിൽ നടന്ന പഠനമാണ് പ്രസ്തുത പ്രസ്താവനയെ ന്യയീകരിക്കുന്നത്. കൊഴുപ്പ് കൂടുതലുള്ള ബക്ഷണങ്ങൾ ശരീരം വണ്ണം വെക്കാൻ കാരണമാകുന്നപോലെ അവ നമ്മുടെ ചിന്ത, ഓർമ എന്നിവയേയും സാരമായി ബാധിക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.  ശരീരത്തിൽ കൊഴുപ്പിന്റെ അളവ് കൂടുമ്പോൾ നമ്മിലെ ന്യൂറോണുകളെ പരസ്പരം ബന്ധിപ്പിക്കുന്ന സിനാപസിസ് വിടവുകളൾ താരുമാറാകുകയും തൽഫലമെന്നോണം വിവരങ്ങൾ കൈമാറ്റം ചെയ്യപ്പെടാതെ പ്രയാസമാകുകയും  ചെയ്യുന്നുണ്ടെന്നാണ് Dr Stranahan കണ്ടെത്തിയിരിക്കുന്നത്. ന്യൂറോണുകൾക്കിടയിലെ ആശയവിനിമയം തടസപ്പെട്ടാൽ നമ്മിലെ ശാരീരിക, മാനസിക പ്രവർത്തനങ്ങൾ താരുമാറാകുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. അതുകൊണ്ട് ആരോഗ്യമുള്ള ശരീരത്തിനും, മനസ്സിനും ഭക്ഷണ ക്രമീകരണം ജീവിതരീതിയുടെ ഭാഗമാക്കുക.


Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം