ഓര്‍ക്കുക, ഇപ്പോള്‍ നിസാരമായി തള്ളിക്കളയുന്ന ഈ കാര്യങ്ങള്‍ നാളെ നിങ്ങളുടെ മനസമധാനം നഷ്ടപ്പെടുത്തും

പ്രായം ചെല്ലുന്തോറും ജീവിതത്തില്‍ ചെയ്തതും ചെയ്യാത്തതുമായ പലതിനെക്കുറിച്ചും കുറ്റബോധം തോന്നിയേക്കാം.തിരിച്ച് പിടിയ്ക്കാനാവാത്ത ഭൂത കാലത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അങ്ങനെ കുറ്റബോധം തോന്നാനിടയുള്ള ചില കാര്യങ്ങള്‍ ഇതാ..

🍒മാറ്റങ്ങളെ ഭയപ്പെട്ടത്

🍒ഒരു പുതിയ ഭാഷ പഠിയ്ക്കാതിരുന്നത്

🍒തെറ്റായ ഒരു ബന്ധം തുടര്‍ന്നത്

🍒അവസരം കിട്ടിയപ്പോള്‍ യാത്ര ചെയ്യാതിരുന്നത്

🍒വ്യായാമം ചെയ്യാതിരുന്നത്

🍒സമൂഹം തീരുമാനിയ്ക്കട്ടെ എന്ന് വിചാരിച്ചത്

🍒മാതാപിതാക്കളുടെ ഉപദേശം തള്ളിക്കളഞ്ഞത്

സ്നേഹിയ്ക്കുന്നു എന്ന് തുറന്ന് പറയാതിരുന്നത്

🍒ഇഷ്ടപ്പെടാത്ത ജോലിയില്‍ തുടര്‍ന്നത്

🍒മറ്റുള്ളവര്‍ എന്ത് കരുതും എന്ന് ആലോചിച്ച് സമയം കളഞ്ഞത്

🍒സ്വയം ഉള്‍വലിഞ്ഞു ജീവിച്ചത്

🍒സ്വന്തം അഭിപ്രായങ്ങള്‍ക്ക് വേണ്ടി ഉറച്ച് നില്‍ക്കാത്തത്

🍒പകയും പ്രതികാരവും മനസ്സില്‍ സൂക്ഷിച്ചത്

🍒സ്വന്തം അല്ലാതെ,മറ്റുള്ളവരുടെ സ്വപ്നങ്ങള്‍ക്ക് വേണ്ടി ജീവിച്ചത്

🍒ആവശ്യത്തിലധികം സമയം ജോലിയ്ക്ക് വേണ്ടി ചിലവഴിച്ചത്

🍒മുറിവേല്‍പ്പിച്ചവരോട് വീണ്ടും ഒട്ടി നിന്നത്

🍒പാചകം ചെയ്യാന്‍ പഠിയ്ക്കാത്തത്

🍒തുടങ്ങി വച്ചത് പൂര്‍ത്തിയാക്കാതെ ഇരുന്നത്

🍒നിമിഷങ്ങളെ ആസ്വദിയ്ക്കാതെയിരുന്നത്

🍒പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിയ്ക്കാതെയിരുന്നത്

🍒ആവശ്യത്തിലധികം വിഷമിച്ച് സമയം കളഞ്ഞത്

🍒ജീവിതത്തില്‍ റിസ്ക്കുകള്‍ എടുക്കാതിരുന്നത്

🍒ജീവിതത്തില്‍ അഭിനയിച്ചത്

🍒നന്ദികേട് കാണിച്ചത്

🍒സുഹൃത്തുക്കള്‍ വേണ്ട എന്ന് തീരുമാനിച്ചത്

🍒ഒരു ഹോബിയില്‍പ്പോലും മികവ് പുലര്‍ത്താതെയിരുന്നത്

🍒വായനാശീലം വളര്‍ത്താതെ ഇരുന്നത്

🍒സ്കൂളില്‍ പഠിയ്ക്കാതെ ഉഴപ്പിയത്

🍒സ്വയം പ്രചോദനം ആകാതെയിരുന്നത്.


Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം