കൊതുകിനെ അകറ്റാന്‍ പപ്പായ ഇല മെഴുകുതിരി ....................................................................
പകര്‍ച്ചപ്പനി പരത്തുന്ന കൊതുകുകളുടെ പടയോട്ടത്തില്‍ മനസ്സും ശരീരവും തളര്‍ന്ന മലയാളിക്കു പ്രത്യാശയുടെ "തിരിനാളം". രാജ്യാന്തര ശാസ്‌ത്ര - സാങ്കേതിക മേളയില്‍ മുംബൈയില്‍ നിന്നുള്ള വിദ്യാര്‍ഥിനികള്‍ തയാറാക്കിയ മെഴുകുതിരി കത്തിച്ചാല്‍ വെളിച്ചവുമാകും കൊതുകും പോകും. മുംബൈ മോഡേണ്‍ സ്കൂളിലെ ദിവ്യ വെങ്കിട്ടരാമന്‍, നേഹ കുല്‍ക്കര്‍ണി എന്നിവരാണു കൊതുകുകളെ തുരത്തുന്ന പരിസ്ഥിതി സൌഹാര്‍ദ 'പപ്പായ ഇല മെഴുകുതിരി ഉണ്ടാക്കി രാജ്യാന്തര ശാസ്‌ത്രലോകത്തിന്‍റെ കയ്യടി വാങ്ങിയത്‌.
ഉണക്കിയ പപ്പായ ഇല പൊടിച്ചു മെഴുകുമായി നിശ്ചിത അനുപാതത്തില്‍ ചേര്‍ത്ത്‌ ഉണ്ടാക്കുന്ന മെഴുകുതിരിയാണു കൊതുകിന്റെ ശത്രു. പപ്പായ ഇലയില്‍ അടങ്ങിയിരിക്കുന്ന പ്രത്യേക രാസവസ്‌തുവാണു കൊതുകിനെ തുരത്താന്‍ സഹായിക്കുന്നത്‌. കൊതുകുകളുടെ ലാര്‍വകള്‍ കൂടുകൂട്ടുന്ന മേഖലകളില്‍ പപ്പായ ഇല പിഴിഞ്ഞെടുത്ത ചാറു വെള്ളത്തില്‍ കലക്കി ഒഴിച്ചാല്‍ നീണ്ട കാലയളവിലേക്കു കൊതുകിനെ അകറ്റാമെന്നും ഇവര്‍ പറയുന്നു. ഈ മെഴുകുതിരി കത്തിച്ചുവയ്ക്കുന്ന മുറികളിലെ 86% കൊതുകുകളും ചത്തുവീഴും.ഈ മെഴുകുതിരികള്‍ വീട്ടില്‍ തന്നെ തയാറാക്കാം. ഇല അടര്‍ത്തിയെടുത്ത പപ്പായ തണ്ടില്‍ മെഴുക്‌ ഉരുക്കിയൊഴിച്ചാല്‍ തിരിയുണ്ടാക്കാം.
മേഖല - ദേശീയ തലങ്ങളില്‍ ശാസ്‌ത്ര സമൂഹത്തിന്റെ അംഗീകാരം ലഭിച്ചതിനു ശേഷമാണ്‌ ദിവ്യ - നേഹ കൂട്ടുകെട്ട്‌ മെഴുകുതിരി കഥയുമായി രാജ്യാന്തരമേള നടന്ന അറ്റ്‌ലാന്റയിലേക്കു പറന്നത്‌. ജീവശാസ്‌ത്ര വിഭാഗത്തിലാണു മേളയില്‍ പങ്കെടുത്തത്‌. അവിടെയും നൊബേല്‍ പുരസ്കാര ജേതാക്കള്‍ അടങ്ങുന്ന ജൂറി പപ്പായയില മെഴുകുതിരിക്കു മാര്‍ക്കിട്ടു. സയന്‍സ്‌ ന്യൂസിന്റെയും അഷ്ടവാദിനി വിദ്വാന്‍ അംബാതി സുബ്ബരായ ചെട്ടി ഫൌണ്ടേഷന്റെയും സ്കോളര്‍ഷിപ്പും ഇരുവര്‍ക്കും ലഭിച്ചു.വിപണിയില്‍ ലഭിക്കുന്ന കൊതുകുനിവാരിണികളില്‍ രാസപദാര്‍ഥങ്ങള്‍ അമിതമായി അടങ്ങുന്നതിനാല്‍ ശ്വാസതടസ്സം അടക്കമുള്ള പ്രശ്നങ്ങളുണ്ടാകുമെന്നു നേഹ പറഞ്ഞു. പ്രകൃതിയുടെ ഭാഗമായ പപ്പായ ഇലയില്‍ നിന്നു ഹാനികരമായ വസ്‌തുക്കള്‍ പുറപ്പെടുവിക്കപ്പെടുന്നില്ല
പപ്പായയെ കുറിച്ചു നടത്തിയ അന്വേഷണത്തില്‍ നിന്നാണ്‌ ഇലയുടെ ശക്‌തി കണ്ടെത്തിയത്‌. തുടര്‍ന്ന്‌ അധ്യാപകരുടെ സഹായത്തോടെ നടത്തിയ ഗവേഷണങ്ങള്‍ ഫലം കാണുകയായിരുന്നു - "കുട്ടി ശാസ്‌ത്രജ്ഞര്‍" പറഞ്ഞു.
.........,........

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം