"കല്പാന്ത കാലത്തോളം   കാതരേ നീയെൻ മുന്നിൽ.."
   **********************
എല്ലാ വരികളും ' ക' എന്ന അക്ഷരത്തിൽ തുടങ്ങുന്ന ഗന്ധർവ്വ ഗായകൻ പാടിയ ആ  സിനിമാഗാനം കേട്ട അന്നു മുതൽ തുടങ്ങിയതാണ് ഈ സംശയം. എന്താണ് ഈ  "കല്പാന്തകാലം.."
കാലത്തെ കുറിച്ചല്ലേ പറയുന്നത് ? പഴയ "കുത്തൂരിന്റെ വിസ്തൃത മന:പാഠം" മുതൽ കലണ്ടർ, പഞ്ചാംഗം, ഇയർ ബുക്ക്, പി എസ്സി ഗൈഡ് വരെ എല്ലാം മറിച്ച് നോക്കി.അവസാനം ഗൂഗിളിലൂടെ വിഷ്ണുപുരാണം വരെ പോയപ്പോൾ കിട്ടിയതാണിത്..
നമുക്ക് കാലത്തിന്റെ (സമയത്തിന്റെ) ഏറ്റവും താഴെ തട്ടിൽ നിന്നും തുടങ്ങാം.

24 നിമിഷം........ 1 വിനാഴിക
60 വിനാഴിക..... 1 നാഴിക
21/2 നാഴിക...... 1 മണിക്കൂർ
3 മണിക്കൂർ...... 1 യാമം
24 മണിക്കൂർ.... 1 ദിവസം
7 ദിവസം ..........  1 ആഴ്ച
15 ദിവസം......... 1 പക്ഷം
30 ദിവസം ....... 1 മാസം
2 മാസം ..........  1 ഋതു
3 ഋതു ............. 1അയനം
2 അയനം ........ 1 വർഷം
ഇനി ഇങ്ങനെയുളള എത്ര വർഷങ്ങൾ ചേർന്നാലാണ് ഒരു യുഗമുണ്ടാവുക എന്ന് നോക്കാം...
കൃതയുഗം  -  17,28,000 വർഷം
ത്രേതായുഗം- 12,96,000
ദ്വാപരയോഗം-  8,64,000
കലിയുഗം -.      4,32,000
4 യുഗങ്ങൾ - 1ചതുർയുഗം
71ചതുർയുഗം- 1 മന്വന്തരം
14 മന്വന്തരം    - 1കല്പം
ഹാവൂ.. ഇതാണ് ഒരു "കല്പാന്തകാലം"..
വർഷങ്ങളാക്കി പറഞ്ഞാൽ....
43,20,000 X 71x 14 #...???
# 429,40,80,000 ( നാനൂറ്റി ഇരുപത്തൊൻപത് കോടി നാല്പതു ലക്ഷത്തി എൺപതിനായിരം വർഷങ്ങൾ...!!!! )
Forwarded as received....

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം