*കൊതുക് വീട്ടില്‍ എന്നല്ല* *പറമ്പിന്റെ പരിസരത്ത്*
*പോലും വരാതിരിക്കാൻ*‍

 മഴക്കാലമെത്തി..പുറകെ കൊതുകുകളും… പക്ഷേ വിഷമിക്കണ്ട കൊതുകോ പേടിക്കേണ്ട ആയുവേദത്തില്‍ ഇതിനുള്ള പ്രധിവിധി:- കൊതുകോ… നോ ടെൻഷൻ  മനുഷ്യന്റെ ഏറ്റവും വലിയ ശത്രു ആരെന്ന് ചോദിച്ചാൽ ഇപ്പോൾ എല്ലാവർക്കും ഒരുത്തരമേ ഉള്ളൂ… കൊതുക്. മലമ്പനി , ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മഞ്ഞപ്പനി, ജപ്പാൻ ജ്വരം, മന്ത് തുടങ്ങിയ രോഗങ്ങൾ മനുഷ്യരിലെത്തിക്കാൻ ഇവ വിചാരിച്ചാൽ സാധിക്കും. എന്നാൽ കൊതുകിനെ പമ്പ  കടത്താൻ ആയുർവേദത്തിൽ ഫലപ്രദമായ മരുന്നുകളുണ്ട്. കൊതുക് കടിക്കാതിരിക്കാൻ കർപ്പൂരാദി തൈലം തേച്ചാൽ മതി. ഇനി കർപ്പൂരാദി തൈലം എവിടെ കിട്ടുമെന്ന് ആലോചിച്ച് ടെൻഷനടിക്കണ്ട. നമുക്ക് സ്വയം ഉണ്ടാക്കാവുന്നതേ ഉള്ളൂ. പൊടിച്ച കർപ്പൂരത്തിൽ തുളസിനീർ ചേർക്കുക. കർപ്പൂരാദി തൈലം റെഡി. ഇത് പുരട്ടിയാൽ പിന്നെ കൊതുക് കടിക്കില്ല. അപരാജിത ധൂമ ചൂർണ്ണം: അപരാജിത ധൂമ ചൂർണ്ണം എല്ലാ ആയുർവേദ കടകളിലും കിട്ടും. ഇത് പുകച്ചാൽ കൊതുക് വരില്ല. പനി വന്ന ആളുകൾക്ക് ഇതിന്റെ പുക ശ്വസിക്കുന്നത് നല്ലതാണ്. പറമ്പിലെ  കൊതുകിനെയും കൊല്ലാം ; കൊതുകിനെ കൊല്ലാൻ ഫോഗിംങ്ങ് നടത്താറില്ലെ. അതുപോലൊരു സൂത്രം ആയുർവേദത്തിലുമുണ്ട്. സോപ്പു പൊടി ഒരു ലിറ്റർ വെള്ളത്തിൽ കലക്കുക. ഇതിൽ 50 മില്ലി വേപ്പെണ്ണ ഒഴിക്കുക. ഇത് വീടിന് ചുറ്റിലും പിന്നെ പറമ്പിലും തളിച്ചാൽ കൊതുകിനെ ഇല്ലാതാക്കാം. കരിനൊച്ചി ഇല, രാമതുളസി, കാട്ടുതൃത്താവ് എന്നിവ ചേർത്ത് കെട്ടി ജനലിനരികിൽ  തൂക്കിയാലും കൊതുക് അകത്ത് കടക്കില്ല.
=========================
പൊതുജന നന്മക്കായി

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം