കുളി...

(www.kvartha.com 31.03.2014) മലയാളിയുടെ നിത്യ ജീവിതത്തില്‍ വളരെയധികം പ്രാധാന്യമുള്ള ഒരു സംഗതിയാണ് രണ്ട് നേരമുള്ള കുളി. രാവിലെ ഉണര്‍ന്ന് കഴിഞ്ഞും രാത്രി കിടക്കുന്നതിനു മുമ്പും ഈ കുളി നമുക്കൊരു പതിവാണ്. ശരീരത്തിന് വളരെയധികം ഉന്മേഷവും സൗഖ്യവും ഈ കുളി പ്രദാനം ചെയ്യുന്നു. കുളിയില്‍ തന്നെ എണ്ണ തേച്ചുള്ള കുളിക്ക് പ്രത്യേക സ്ഥാനമുണ്ട്. അത് ശരീത്തത്തിന്റെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.


പണ്ട് കാലത്തുള്ള ആളുകള്‍ വിശ്വസിച്ചിരുന്നത് എണ്ണ തേക്കുമ്പോള്‍ അത് തലയിലൂടെയും, ചെവികളിലൂടെയും കാല്‍ പാദങ്ങളിലൂടെയും ശരീരത്തിനുള്ളില്‍ കടന്ന് ശരീര താപം കുറയ്ക്കാനും കാലാവസ്ഥയ്ക്കനുസൃതമായി ശരീരത്തെ പാകപ്പെടുത്തിയെടുക്കാനും കഴിയും എന്നാണ്. എണ്ണ ശരീരത്തില്‍ തേച്ച് പിടിപ്പിക്കുമ്പോള്‍ അത് ശരീരത്തില്‍ പറ്റിപ്പിടിച്ചിട്ടുള്ള പൊടികളും മറ്റ് അഴുക്കുകളുമായി ലയിക്കുന്നു. പിന്നീട് കുറച്ച് സമയത്തിന് ശേഷം ഇത് ഇളം ചൂടുള്ള വെള്ളമുപയോഗിച്ച് കഴുകിക്കളയുമ്പോള്‍ അഴുക്കും പൊടിയും അതോടൊപ്പം പുറത്ത് പോകുന്നു. ഇത് ശരീരത്തിന്റെ താപ നില കുറച്ച് സന്തുലിതവും ഉന്മേഷഭരിതവുമായ അവസ്ഥ വീണ്ടെടുക്കാന്‍ സഹായിക്കുന്നു.

കുട്ടിക്കാലത്ത് ഒട്ടുമിക്ക പേരേയും അവരുടെ മാതാപിതാക്കള്‍ ഏണ്ണ തേച്ച് കുളിപ്പിച്ചിട്ടുണ്ടാകും. പക്ഷെ വലുതാകുമ്പോള്‍ ആ സ്വഭാവം പലരും മനപ്പൂര്‍വ്വം വിസ്മരിക്കുന്നു. പകരം അവര്‍ വികലമായ രീതിയില്‍ പാശ്ചാത്യ രീതികള്‍ പിന്തുടരുന്നു. അത്തരക്കാര്‍ ഒരു കാര്യം മനസ്സിലാക്കുന്നില്ല. ശരീരികവും മാനസികവുമായ ആരോഗ്യത്തിന് നമ്മുടെ നാട്ടില്‍ പ്രചാരത്തിലുള്ള ആയുര്‍വ്വേദത്തിന്റേയും പ്രകൃതി ചികിത്സയുടേയും മറ്റും അടുത്ത് പോലും എത്താന്‍ കഴിയില്ല പല പാശ്ചാത്യ മരുന്നുകള്‍ക്കും ജീവിത രീതികള്‍ക്കും. നമ്മുടെ ആചാര്യന്മാര്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ തന്നെ കുറിച്ച് വച്ച പല ഔഷധങ്ങള്‍ക്കും ഇന്ന് ആഗോള തലത്തില്‍ തന്നെ വലിയ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

എണ്ണ തേച്ച് കുളിയുടെ പ്രാധാന്യത്തെ കുറിച്ചാണല്ലോ നമ്മള്‍ പറഞ്ഞു വന്നത്. പ്രധാനമായും എണ്ണ തേച്ച് കുളി രണ്ട് രീതിയിലാണ്. ഒന്ന് തല മാത്രം ഏണ്ണ തേച്ചുള്ള കുളി. മറ്റൊന്ന് ശരീരമാസകലം എണ്ണ തേച്ചുള്ള കുളി. തലയില്‍ എണ്ണ തേക്കുമ്പോള്‍ വെളിച്ചെണ്ണയോ, ഹെര്‍ബല്‍ ഓയിലുകളോ ഉപയോഗിക്കാവുന്നതാണ്. എണ്ണ നന്നായി തേച്ച് പിടിപ്പിച്ചതിന് അഞ്ച് മിനുട്ട് ശേഷം മാത്രം കുളിക്കാന്‍ പോകുക. കുളിക്കുമ്പോള്‍ തലയില്‍ തേക്കാന്‍ താളിയോ ഷാംപുവോ ഉപയോഗിക്കാവുന്നതാണ്. ഇതുപയോഗിച്ച് തല തേച്ച് കഴുകുന്നതോടു കൂടി തലയിലെ എണ്ണ മയം പോയി മുടിയില്‍ നിന്നും ഈര്‍പ്പം മാറും.

ശരീരമാസകലം എണ്ണ തേച്ചുള്ള കുളി ശീലമാക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ആഴ്ചയിലൊരിക്കലെങ്കിലും ഇങ്ങനെ കുളിക്കാന്‍ ശ്രമിക്കുക. ശരീരം മുഴുവന്‍ എണ്ണ തേയ്ക്കുമ്പോള്‍ നന്നായി തേച്ച് പിടിപ്പിച്ചതിന് ശേഷം ശരീരം നന്നയി തിരുമ്മുക. ഇത് രക്തയോട്ടം കൂട്ടാന്‍ സഹായിക്കും. പിന്നെ 20 മിനുട്ടിന് ശേഷം കുളിക്കുക. കുളിക്കുമ്പോള്‍ നേരത്തെ പറഞ്ഞ പോലെ ഷാംപുവോ താളിയോ അല്ലെങ്കില്‍ സോപ്പോ ഉപയോഗിക്കാവുന്നതാണ്.

എണ്ണ തേച്ച് കുളിയുടെ കൂടുതല്‍ ഗുണ വിശേഷങ്ങളിതാ. ആഴ്ചയിലൊരിക്കലുള്ള എണ്ണ തേച്ച് കുളി വളരെ നല്ലതാണെന്ന് പറഞ്ഞുവല്ലോ. അതു പോലെ എണ്ണ തേച്ച് കുളിക്കുന്നതു വഴി ഞരമ്പുകളുടെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കുന്നതിലൂടെ ശരീരം നവീകരിക്കപ്പെടുന്നു. ശരീത്തന്റെ താപ നില താഴ്ത്തി കൂടുതല്‍ കുളിര്‍മ്മ ശരീരത്തിന് പ്രദാനം ചെയ്യുന്നു. കൂടാതെ എണ്ണ തേച്ച് കുളി ശീലമാക്കുന്നവര്‍ക്ക് ഏകാഗ്രത കൂടുന്നു. അവര്‍ സുഖകരമായ നിദ്രയിലേക്ക് നയിക്കപ്പെടുന്നു. തലമുടി ഇട തൂര്‍ന്ന് വളരാനും അകാലനരയെ തടുത്ത് നിര്‍ത്താനും ഇതു മൂലം സാധിക്കുന്നു.

ദഹനപ്രക്രിയ ശരിയായ രീതിയില്‍ നടക്കാന്‍ സഹായിക്കുന്നത് വഴി നല്ല വിശപ്പും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് നല്ല രുചിയും തോന്നാന്‍ കാരണമാകുന്നു. ഇത് രക്ത സമ്മര്‍ദം കുറച്ച് അതുവഴി ശരീത്തിന്റെ ആരോഗ്യനില വീണ്ടെടുക്കുന്നു. തൊലിയുടെ നിറവും ഗുണവും വര്‍ദ്ധിക്കന്‍ എണ്ണ തേച്ച് കൂളി സഹായകമാകുന്നു. കൂടാതെ കാഴ്ച ശക്തി കൂട്ടാനും നേത്ര രോഗങ്ങളെ പ്രതിരോധിക്കനും കാരണമാകുന്നു.

ശാരീരിക ഗുണങ്ങള്‍ക്കുമപ്പുറം എണ്ണ തേച്ച് കുളി നമ്മുടെ സംസ്‌കാരത്തിന്റെ ഒരു ഭാഗം കൂടിയാണ്. ശനിദേവന്റെ ആരാധനാ ദിവസമായ ശനിയാഴ്ച പുരുഷന്മരും ബുധനാഴ്ച സ്ത്രീകളും എണ്ണ തേച്ച് കുളിക്കുന്നത് നല്ലതാണെന്നാണ് വിശ്വാസം. കൂടാതെ ചൊവ്വഴ്ചയും വെള്ളിയാഴ്ചയും എണ്ണ തേച്ച് കുളിക്കുന്നത് നല്ലതാണെന്ന് പഴമക്കാര്‍ പറയുന്നു. ഇന്നത്തെ കാലത്ത് പരിമിതമായ ആളുകള്‍ മാത്രമേ എണ്ണ തേച്ച് കുളി ശീലമാക്കുന്നുള്ളൂ. ആരോഗ്യമുള്ള ശരീരമാണല്ലോ എല്ലാത്തിനും അടിസ്ഥാനം. അതിന്റെ പ്രാധാന്യം മനസ്സിലാക്കി എല്ലാവരും ആഴ്ചയില്‍ ഒരിക്കലെങ്കിലും എണ്ണ തേച്ച് കുളി ശീലമാക്കുക.

Comments

  1. lymphatic circulation improves, lymp nodes lie very close to the skin.

    ReplyDelete

Post a Comment

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം