പാചകം...

പ്ലം കേക്ക്  ===========
 ചേരുവകള്‍ മുന്തിരി വൈന്‍ - 150 മില്ലി കറുത്ത മുന്തിരി(ഉണങ്ങിയത്)- 1/2 കിലോ ഇഞ്ചി ഉണക്കിയത് - 50 ഗ്രാം ഓറഞ്ച് തൊലി ഉണക്കിയത് - 75 ഗ്രാം. പഞ്ചസാര - 50 ഗ്രാം ചെറുനാരങ്ങയുടെ തൊലി ജാതിക്കാപ്പൊടി - 10 ഗ്രം ഉപ്പ് - 5 ഗ്രാം ചെറുനാരങ്ങ നീര് തേന്‍ - 25 മില്ലി റം - 100 മില്ലി കേക്ക് മിക്സ് ചെയ്യാന്‍ ബട്ടര്‍ - 250 ഗ്രാം പഞ്ചസാര - 250 ഗ്രാം മൈദ - 250 ഗ്രാം(1 ടീസ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ത്തത്) മുട്ട - ആറ് എണ്ണം. പഞ്ചസാര കരിച്ചത് - 20 ഗ്രാം   തയ്യാറാക്കുന്ന വിധം   2 കിലോ പ്ലം കേക്ക് തയ്യാറാക്കാനുള്ള ചേരുവകളാണ് മേല്‍ പറഞ്ഞിരിക്കുന്നത്. ഫ്രൂട്ട് മിക്സിംഗ് ആണ് കേക്ക് ഉണ്ടാക്കുന്നതിനുള്ള ആദ്യ സ്റ്റേജ്. ഒരു പാത്രം അടുപ്പില്‍ വെച്ച് ചൂടാക്കി അതിലേക്ക് മുന്തിരി വൈന്‍ , 50 ഗ്രാം പഞ്ചസാര, 5 ഗ്രാം ഉപ്പ്, ഒരു ചെറുനാരങ്ങയുടെ തൊലി ഉണക്കി വളരെ ചെറുതായി അരിഞ്ഞെടുത്തത്, ഇഞ്ചി ഉണക്കിയത് ( ഇഞ്ചിയും ഓറഞ്ച് തൊലിയും പഞ്ചസാരപ്പാനിയില്‍ വേവിച്ച് ഉണക്കി പൊടിച്ചത് ഉപയോഗിക്കുക)ഓറഞ്ച് തൊലി ഉണക്കി ചെറുതായി അരിഞ്ഞത്, ഉണങ്ങിയ കറുത്ത മുന്തിരി, ഒരു ചെറുനാരങ്ങയുടെ നീര്, തേന്‍ എന്നിവ നന്നായി ചൂടാക്കുക. വൈന്‍ വറ്റി ലായനി കട്ടിയായി വരുമ്പോള്‍ ഇത് ഒരു പരന്ന പാത്രത്തിലേയ്ക്ക് മാറ്റുക. തണുക്കുമ്പോള്‍ ഫ്രൂട്ട് മിക്സ് വളരെ കട്ടിയായി ഇരിക്കും. അതിലേയ്ക്ക് ജാതിക്ക പൊടിച്ചത്, 100 മില്ലി റം എന്നിവ ചേര്‍ത്ത്  ഇളക്കി മാറ്റി വയ്ക്കുക.   ഇനി കേക്കിന്‍റെ1 മിക്സ് തയ്യാറാക്കാം. 250 ഗ്രാം പഞ്ചസാര, 250 ഗ്രാം ബട്ടര്‍ എന്നിവ ചേര്‍ത്ത്  നന്നായി മിക്സ് ചെയ്യുക. അവ ക്രീം പരുവത്തിലാകുമ്പോള്‍ മുട്ടകള്‍ ഓരോന്നായി ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.അതിലേക്ക് പഞ്ചസാര കരിച്ചത് ചേര്‍ക്കുക. പഞ്ചസാര വെള്ളം ചേര്‍ത്ത്  നല്ലവണ്ണം ചൂടാക്കി കരിച്ചെടുക്കുക. കേക്കിന് കളര്‍ നല്‍കാനാണ് ഇത് ചേര്‍ക്കുന്നത്. ഓരോ ചേരുവകള്‍ ചേര്‍ക്കുമ്പോഴും നല്ലവണ്ണം ഇളക്കി യോജിപ്പിക്കണം, എന്നാല്‍ പതുക്കെ മാത്രമേ കേക്കിനുള്ള മിക്സ് ഇളക്കാവൂ, ശക്തിയായി വളരെ പെട്ടെന്ന് ഇളക്കുന്നത് കേക്ക് കട്ടിയായി പോകാന്‍ കാരണമാകും. നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ഫ്രൂട്ട് മിക്സ് , കേക്ക് മിക്സിലേയ്ക്ക് ചേര്‍ക്കുക.ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ത്ത്  മൈദ കൂടി കേക്ക് മിക്സില്‍ ചേര്‍ത്ത്  ഇളക്കി യോജിപ്പിക്കുക. ഒരു കിലോ ഫ്രൂട്ട് മിക്സ്,
_________________________

*ഇറച്ചി പുട്ട്*


1) പുട്ടിന്റെ അരിപ്പൊടി – ഒരു കപ്പ്
2) ചെറുചൂടുവെള്ളം – ആവശ്യത്തിന്
3 ) ഉപ്പ് – ആവശ്യത്തിന്
ഫില്ലിങ്ങിന് വേണ്ട ചേരുവകള്‍ :
1) മസാല പുരട്ടിയ ബീഫ് – 100 ഗ്രാം
2) സവാള കൊത്തിയരിഞ്ഞത് – രണ്ടെണ്ണം വലുത്
3 ) തക്കാളി പൊടിപൊടിയായി അരിഞ്ഞത് – ഒരെണ്ണം വലുത്
4) ഇഞ്ചി പച്ചമുളക് പേസ്റ്റ് – ഒരു ടീസ്‌പൂണ്‍ വീതം
5) പച്ച മുളക് വട്ടത്തില്‍ അരിഞ്ഞത് – രണ്ട് എണ്ണം
6) മുളക് പൊടി – ഒരു ടീസ്‌പൂണ്‍
7 ) മല്ലിപൊടി – രണ്ട് ടീസ്‌പൂണ്‍
8 ) മഞ്ഞള്‍ പൊടി – അര ടീസ്‌പൂണ്‍
9 ) ഗരം മസാല പൊടി – അര ടീസ്‌പൂണ്‍
10) ഉപ്പ് – ആവശ്യത്തിന്
11 ) കറിവേപ്പില അരിഞ്ഞത് – ഒരു തണ്ട്
12 ) മല്ലിയില അരിഞ്ഞത് – രണ്ട് ടേബിള്‍സ്‌പൂണ്‍
13) എണ്ണ – ഒരു ടേബിള്‍സ്‌പൂണ്‍


തയ്യാറാക്കുന്ന വിധം :


ബീഫ് കഷണങ്ങളില്‍ ഉപ്പ്, അല്‍പം മഞ്ഞള്‍ പൊടി, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് കുക്കറില്‍ വേവിച്ച് എടുക്കുക. തണുത്തതിന് ശേഷം മിക്‌സിയില്‍ ഒന്ന് മിന്‍സ് ചെയ്‌തെടുക്കുക. ഒരു പാട് ചതഞ്ഞ് പോകരുത്. വെന്ത ബീഫ് കൈ കൊണ്ട് തന്നെ പിച്ചിയെടുക്കുന്നതാണ് കൂടുതല്‍ നല്ലത്.
ഇനി പാചകത്തിലേക്ക് കടക്കാം. ഒരു പാത്രത്തില്‍ എണ്ണ ചൂടാകുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് പച്ചമണം മാറുമ്പോള്‍ സവാള കൊത്തിയരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. ബ്രൗണ്‍ കളറായി തുടങ്ങുമ്പോള്‍ ഉപ്പ്, മുളക് പൊടി, മല്ലിപൊടി, മഞ്ഞള്‍ പൊടി, ഗരം മസാല പൊടി ചേര്‍ത്ത് വഴറ്റുക. പൊടികളുടെ പച്ചമണം മാറി തുടങ്ങുമ്പോള്‍ തക്കാളി പൊടിപൊടിയായി അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. തക്കാളിയുടെ വെള്ളം മതിയാകും. അധികം വെള്ളം ചേര്‍ക്കണ്ട. തീ കുറച്ച് വെയ്ക്കുക. തക്കാളിയും സവാളയും എല്ലാം യോജിച്ചു വരുമ്പോള്‍ മിന്‍സ് ചെയ്ത് വെച്ചിരിക്കുന്ന ബീഫ് ചേര്‍ക്കുക. അവസാനമായി കറിവേപ്പില, മല്ലിയില അരിഞ്ഞത് ചേര്‍ത്ത് യോജിപ്പിക്കുക.
ആദ്യം മാവ്, ഇറച്ചിമസാല വീണ്ടും മാവ്. എന്നക്രമത്തില്‍ ചുട്ടെടുക്കാം

______________________

വൈകുന്നേരം ഒരു ചൂടന്‍ ചായയും പഴംപൊരിയും ചേമ്പപ്പംവും ആയാലോ,,,,,,,
☕🥐🧀
ഉണ്ടാക്കുവാന്‍ വേണ്ട സാധനങ്ങള്‍

മൈദ പൊടി :1 ഗ്ലാസ്‌
അരിപൊടി :1/2 ഗ്ലാസ്‌
മുട്ട :1 എണ്ണം
ഏലക്ക: 5 എണ്ണം
പഞ്ചസാര :ആവശ്യത്തിനു
ഉപ്പ് : നുള്ള്
പഴം : 2 എണ്ണം
മഞ്ഞപ്പൊടി : നുള്ള് (കളര്‍ കിട്ടാന്‍)

വെളിച്ചെണ്ണ: ആവശ്യത്തിനു വറുത്തു കോരാന്‍

പഴംപൊരി ഉണ്ടാക്കുന്ന വിധം:

മുകളില്‍ പറഞ്ഞ ചേരുവകള്‍ കുറച് അയവില്‍(ബജിക്കു കലക്കുന്നത്പോലെ) കലക്കി അതില്‍ പഴം കട്ടികുറച് ഈ മിശ്രിതത്തില്‍ മുക്കി വെളിച്ചെണ്ണയില്‍ പൊരിക്കുക.

ചേമ്പപ്പം ഉണ്ടാക്കുന്ന വിധം:

മുകളില്‍ പറഞ്ഞ ചേരുവകള്‍ കുറച് കട്ടിയില്‍(പഴംപൊരി യെക്കാള്‍ സ്വല്‍പ്പം കട്ടിയില്‍...അധികം കട്ടി പാടില്ല) കുഴച്ച് കൈ കൊണ്ട് കുറേശെ കുറെ എണ്ണം ചൂട് വെളിച്ചെണ്ണയില്‍ പൊരിച് എടുക്കുക...
(ചേമ്പപ്പം ഈ പേര് വന്നതു ചേമ്പിന്റെ് വിത്തിന്റെ് ആകൃതി ഉള്ളതു കൊണ്ടാണ്.അല്ലതെ ചേമ്പായി ഇതിന് യാതൊരു ബന്ധവും ഇല്ല..


Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം