മസിൽ

മസില്‍ വേണോ ആരോഗ്യം വേണോ?

ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം കൂടി ശ്രദ്ധിച്ചാല്‍ മസിലൊക്കെ തന്നെ ഉണ്ടാവും.

പെണ്‍കുട്ടികളെ ആകര്‍ഷിക്കാനും തന്റെ പൗരുഷത്തിനും മസില്‍ വേണം എന്ന് ആഗ്രഹമുള്ളവരാണ് ഇന്നത്തെ കാലത്തെ ചെറുപ്പക്കാര്‍. അതുകൊണ്ട് തന്നെ മസില്‍ പെരുപ്പിക്കാനായി ജിമ്മിലും മറ്റും പോയി രാപകലില്ലാതെ കഷ്ടപ്പെടുന്നവര്‍ ചില്ലറയല്ല.

പെണ്‍കുട്ടികളെ ആകര്‍ഷിക്കാനും തന്റെ പൗരുഷത്തിനും മസില്‍ വേണം എന്ന് ആഗ്രഹമുള്ളവരാണ് ഇന്നത്തെ കാലത്തെ ചെറുപ്പക്കാര്‍. അതുകൊണ്ട് തന്നെ മസില്‍ പെരുപ്പിക്കാനായി ജിമ്മിലും മറ്റും പോയി രാപകലില്ലാതെ കഷ്ടപ്പെടുന്നവര്‍ ചില്ലറയല്ല.

മുട്ട

 മുട്ട സ്ഥിരമായി കഴിയ്ക്കുന്നത് കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കും എന്ന് പറയുന്നവരുണ്ട്. എന്നാല്‍ മുട്ടയുടെ വെള്ള സ്ഥിരമായി കഴിയ്ക്കുന്നത് മസിലിന്റെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും സഹായിക്കുന്നു. മുട്ടയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ, ഇ, കെ എന്നിവയെല്ലാം ആരോഗ്യത്തെ സഹായിക്കുന്നതാണ്.

ചിക്കന്‍ ബ്രെസ്റ്റ്

 ചിക്കന്‍ ബ്രെസ്റ്റ് കഴിയ്ക്കാന്‍ മറക്കേണ്ട, കാരണം ഇത് മസിലിന്റെ ആരോഗ്യത്തിനും ശാരീരികാരോഗ്യത്തിനും സഹായിക്കുന്നു. വിറ്റാമിന്‍ ബി 6, അയേണ്‍, സെലനിയം, സിങ്ക് എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്.

പാല്‍

ശരീരത്തില്‍ കാല്‍സ്യം വര്‍ദ്ധിപ്പിക്കുന്നതിന് പാല്‍ വളരെ നല്ലതാണ്. വിറ്റാമിനുകള്‍ കൊണ്ടും മിനറലുകള്‍ കൊണ്ടും സമ്പുഷ്ടമാണ് പാല്‍. ഇത് മസിലിന്റെ ആരോഗ്യത്തെ സഹായിക്കുന്നു.

സാല്‍മണ്‍ മത്സ്യം

സാല്‍മണ്‍ മത്സ്യം ഭക്ഷണത്തിന്റ ഭാഗമാക്കാം. ഇതില്‍ അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡ് കൊണ്ട് ശരീരത്തിന്റെ ആരോഗ്യവും മസിലിന്റെ ആരോഗ്യവും നിലനിര്‍ത്താം.

കടലവര്‍ഗ്ഗങ്ങള്‍

കടലവര്‍ഗ്ഗങ്ങള്‍ ധാരാളം കഴിയ്ക്കുന്നും ആരോഗ്യത്തേയും സ്വാധീനിയ്ക്കുന്നു. ഇത് കുറഞ്ഞ കലോറിയും ഉയര്‍ന്ന പ്രോട്ടീനും ഉള്ള ഭക്ഷ്യ വസ്തുവാണ്.

പയര്‍

പയര്‍ വര്‍ഗ്ഗങ്ങളും ധാരാളം ഭക്ഷണത്തിന്റെ ഭാഗമാക്കാം. പയര്‍ വര്‍ഗ്ഗങ്ങളില്‍ കാര്‍ബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മസിലിന്റെ ആരോഗ്യത്തെ വര്‍ദ്ധിപ്പിക്കും.

ചീര

ചീര ധാരാളം കഴിയ്ക്കുന്നത് മസില്‍ ഉണ്ടാവാന്‍ വേണ്ടി മാത്രമല്ല അല്ലാതെ ഇത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ സഹായിക്കുന്നു. ഇതില്‍ ധാരാളം അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്.

ബദാം

ആരോഗ്യത്തിന് അമൃതിന്റെ ഗുണം നല്‍കുന്നതാണ് ബദാം. ഇത് മസിലിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു.

മധുരക്കിഴങ്ങ്

 മധുരക്കിഴങ്ങാണ് മറ്റൊരു ഭക്ഷണം. മസില്‍ ഉണ്ടാവണം എന്ന് ആഗ്രഹം വെച്ച് നടക്കുന്നവര്‍ അല്‍പം ആരോഗ്യം കൂടി ശ്രദ്ധിക്കണമെങ്കില്‍ മധുരക്കിഴങ്ങ് സ്ഥിരമാക്കാം.
...........

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം