ആട് വളർത്തൽ

ആടുവളര്ത്തൽ ആടുവളർത്തൽരഗത്ത് ഏറേക്കാലം പിടിച്ചുനില്ക്കുന്നവര് കുറവാണ്. പക്ഷേ, ഇത്തരക്കാര്ക്കൊരുമാര്ഗദര്ശിയായിക്കൊണ്ടിരിക്കുകയാണ് കോഴിക്കോട് തിരുവമ്പാടിയിലെ പുരയിടത്തില് ഗോട്ട് ഫാമിന്റെ ഉടമയായ ജേക്കബ് തോമസ്സെന്ന ജോസ്.
15 വര്ഷമായി ജേക്കബ് തോമസ് ഈരംഗത്ത് വന്നിട്ട്. എക്കാലത്തും നല്ല ഇനം ആടുകളെ ശാസ്ത്രീയമായി വളര്ത്തുക എന്നത് ഇദ്ദേഹത്തിന്റെ പതിവാണ്. ആദ്യംമുതല്തന്നെ മികച്ചയിനം ആടുകളായ ജമുനാപ്യാരിയും മലബാറിയും അവയുടെ സങ്കരങ്ങളുമാണ് വളര്ത്തുന്നത്.
ഇന്ത്യയില് കാണുന്ന ആടുകളില് ഏറ്റവും വലിയവയാണ് ജമുനാപ്യാരി. ഏറ്റവും അഴകും ഗാംഭീര്യവുമുള്ള ആടുകളാണ് ഇവ. നീണ്ടുനില്ക്കുന്ന കറവക്കാലവും ഉയര്ന്ന പാലുത്പാദനശേഷിയും ഇവയുടെ പ്രത്യേകതകളാണ്. അരലക്ഷംരൂപ വിലവരുന്ന ഒരു ജമുനാപ്യാരി മുട്ടനാണ് ഈ ഫാമിലെ ഗ്ലാമര്താരം.
കേരളത്തില് ധാരാളമായി കണ്ടുവരുന്ന ഒരിനം ആടാണ് മലബാറി അഥവാ തലശ്ശേരി ആട്. ഇവ മാംസത്തിനും പാലുത്പാദനത്തിനും യോജിച്ചവയാണ്. ഒരു പ്രസവത്തില് ഒന്നില്കൂടുതല് കുട്ടികള് ഇതിന്റെ പ്രത്യേകതയാണ്.
ഇന്ത്യയിലെ മികച്ചയിനം ആടുകളായ 'ബീറ്റല്' ഇനങ്ങളെയും ഇവിടെ വളര്ത്തിവരുന്നു. വളര്ച്ചയെത്തിയ മുട്ടനാടിന് 75 കിലോഗ്രാമും പെണ്ണാടിന് 50 കിലോഗ്രാമും ഭാരമുണ്ടാവും. പ്രതിദിനം രണ്ടുലിറ്റര്വരെ പാല് ലഭിക്കുന്നു.
രാവിലെ എട്ടുമണിയോടെ കുട്ടികളെ പാല് കുടിപ്പിക്കുകയും കൂടും പരിസരവും വൃത്തിയാക്കുകയും ചെയ്യുന്നു.
ഉച്ചയ്ക്ക് രണ്ടുമണിക്ക് ഖരാഹാരമായി പിണ്ണാക്ക്, പുളിങ്കുരു വേവിച്ചത്, ധാതുലവണമിശ്രിതം, കുറച്ച് കഞ്ഞി എന്നിവ കൊടുക്കും. ഒരു മുതിര്ന്ന ആടിന് ശരാശരി ഒരു കിലോഗ്രാം ഖരാഹാരം വേണം. സി.ഒ.3 തീറ്റപ്പുല്ല്, പ്ലാവില, പറമ്പിലെ ചെടികള്, കുറ്റിച്ചെടികള് എന്നിവ യഥേഷ്ടം കൊടുക്കും.
ആടുകളെ മേയാന് വിടാറില്ല. കുട്ടികള്ക്ക് രണ്ടുമാസം തൊട്ട് രണ്ടുമാസം ഇടവേളയില് വിരമരുന്ന് കൊടുക്കുന്നു. ഗര്ഭിണികളായ ആടുകള്ക്കും വിരമരുന്ന് കൊടുക്കും. ടെറ്റനസ് രോഗം വരാതിരിക്കാനായി ആറുമാസം ഇടവിട്ട് കുത്തിവെക്കും. ഏകദേശം ആറുമാസം പ്രായമാകുമ്പോള് ആട്ടിന്കുട്ടികളെ വില്ക്കുന്നു. മുന്കൂട്ടിയുള്ള ബുക്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് ആടുവില്പന.
ആട്ടിന്കാഷ്ഠം വില്ക്കുന്ന വകയില് പ്രതിവര്ഷം 15,000 രൂപ വരുമാനവുമുണ്ട്.
ആത്മാര്ഥമായി ജോലിചെയ്യാന് തയ്യാറുണ്ടെങ്കില് ഈ രംഗത്ത് ആര്ക്കും വിജയിക്കാമെന്നാണ് ജോസിന്റെ അഭിപ്രായം
എഴുപത്തിരണ്ടാം വയസ്സിലും ചുറുചുറുക്കോടെ ഇരുപത് വര്ഷം മുമ്പ് തുടങ്ങിയ ആടുവളര്ത്തലില് പുതുമകള് തേടുകയാണ് കോഴിക്കോട് ജില്ലയില് നരിക്കുനിയിലെ പാലങ്ങാട് പൂളക്കാപറമ്പില് വാസുദേവന് നായര്. തന്റെ ഓരോ പ്രവൃത്തിയിലും പരമ്പരാഗത രീതിയിലുള്ള കര്ഷകരില്നിന്ന് വ്യത്യസ്തനാവാന് ശ്രമിക്കുകയാണ് ഈ മുന് നാവികസേനാ ഉദ്യോഗസ്ഥന്.
ഇരുപത്തെട്ട് ആടുകളെ വളര്ത്താന് രണ്ട് മീറ്റര് വീതം നീളവും വീതിയുമുള്ള ആറ് അറകളുള്ള വലിയൊരു കൂടാണ് അദ്ദേഹം ഒരുക്കിയത്. വെയിലും മഴയും ഏല്ക്കാതിരിക്കാന് മികച്ച ഷീറ്റിട്ട മേല്ക്കൂരയും പരമാവധി വായുസഞ്ചാരവും പ്രകാശലഭ്യതയും ഉറപ്പുവരുത്തുന്ന ഇരുമ്പഴികളും ആടുകള്ക്ക് അനുഗ്രഹമാകുന്നു. തറനിരപ്പില്നിന്ന് അഞ്ചടി ഉയരത്തില് സ്ഥാപിച്ച പ്ലാറ്റ്ഫോം സ്പെയിനില്നിന്നുള്ള പ്രത്യേകം റിഇന്ഫോഴ്സ്ഡ് ഫൈബര് ഷീറ്റായതിനാല് കാഷ്ഠവും മൂത്രവും സുഗമമായി നീക്കംചെയ്യപ്പെടുന്നു.
പ്ലാറ്റ്ഫോമിലും അടിയിലുമുള്ള കാഷ്ഠവും മൂത്രവും കൂടെക്കൂടെ കഴുകിവൃത്തിയാക്കുന്നു. കൂടിനടിയില് ഇവ കെട്ടിക്കിടന്ന് അഴുകിയുണ്ടാകുന്ന അമോണിയ ശ്വസിച്ച് ബ്രോങ്കൈറ്റിസ് ബാധയുണ്ടാകാനുള്ള സാധ്യത ഇങ്ങനെ ഒഴിവാക്കിയെടുക്കുന്നു. കൂടാതെ സൂക്ഷ്മാണു കള്ച്ചര് ഉപയോഗിച്ച് രോഗാണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു. മാലിന്യങ്ങള് ബയോഗ്യാസ് പ്ലാന്റിലെത്തിച്ച് വീട്ടിലേക്കാവശ്യമായ പാചകവാതകം നേടുന്നതോടൊപ്പം പരിസരമലിനീകരണവും തടയുന്നു.
കൂടുതല് സമയവും കൂട്ടിനകത്തുതന്നെയായതിനാല് കൃമിശല്യവും കീടബാധയും ഒഴിവാക്കുന്നതിന് ആടുകള്ക്ക് ഏറ്റവും മുന്തിയ തീറ്റ 600 മുതല് 700 ഗ്രാം വരെ ദിവസവും നല്കുന്നു.
മാര്ദവമേറിയ തുമ്പൂര്മുഴി ഇനം പുല്ല്, ഊരകം, കൃഷ്ണകിരീടം, കുറുന്തോട്ടി, വാഴ, പച്ചപ്പുല്ല് തുടങ്ങിയവ മെഷീന് ഉപയോഗിച്ച് അരിഞ്ഞുനുറുക്കി നല്കുന്നു. മൂന്ന് മുതല് നാല് കിലോഗ്രാം വരെയാണ് ഈ സസ്യത്തീറ്റ. 200 ഗ്രാം ഗോതമ്പ് തവിട് ആവശ്യത്തിന് ധാതുലവണങ്ങള് എന്നിവയും നല്കുന്നു. പി.വി.സി. പൈപ്പ് രണ്ട് പകുതിയാക്കിയ പാത്തി സ്ഥാപിച്ച് അതിലാണ് തീറ്റ നിക്ഷേപിക്കുന്നത്. അറകളുടെ മൂലകളില് സ്ഥാപിച്ച പാത്രത്തില് സദാസമയം വെള്ളം ലഭിക്കുന്ന രീതിയില് ടാങ്കുമായി ബന്ധിച്ച് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇടയ്ക്കിടെ കഞ്ഞിവെള്ളവും നല്കുന്നു. ഫോണ്: 9645459741. 9645459741.

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം