സാമ്പത്തിക വർഷം,ഒരു ചിന്ത

എന്തുകൊണ്ടാണ് നമ്മൾ സാമ്പത്തിക വർഷം എന്നത്  ഏപ്രിൽ മുതൽ മാർച്ച് വരെ എന്ന് കണക്കാക്കുന്നത് ... ഇത് ബ്രിട്ടീഷ് കാർ ഇന്ത്യ ഭരിച്ചപ്പോൾ കൊണ്ടുവന്ന ഒരു പ്രകിയയാണ് . ഇതിന് കാരണം കലണ്ടർ വർഷം അവസാനിക്കുന്ന മാസമായ ഡിസംമ്പർ മാസം ബ്രിട്ടനിൽ അതിശൈത്യം അനുഭവപെട്ടുന്ന മാസമാണ് എന്നതാണ്. അവിടെ ഡിസംമ്പർ മാസം പകൽ വളരെ കുറവും ആണ്. അത് പിന്നീട് സ്വതന്ത്ര ഇന്ത്യയിലും അതേ പോലെ പിന്തുടരുകയാണ് ചെയ്യുന്നത്. ശരിക്കും നമ്മുക്ക് അങ്ങനെ ഒര് ആവശ്യം ഇല്ല എന്നതാണ് യാഥാർത്ഥ്യം . നമ്മുടെ രാജ്യത്തെ സംബന്ധിച്ചെടുത്തോളം കലണ്ടർ വർഷവും സാമ്പത്തിക വർഷവും ജനുവരി മുതൽ ഡിസംമ്പർ വരെ ആവുന്നത് തന്നെ ആണ് എന്ത് കൊണ്ടും നല്ലത്. മാർച്ച് മാസത്തെ അത്യുഷ്ണത്തിൽ കനത്ത ചൂടിൽ കൂടുതൽ ജോലി ചെയ്യുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഡിസംമ്പർ മാസം ജോലി കൂടുതൽ ചെയ്യുന്നത് . അതു കൊണ്ട് നമ്മുടെ സാമ്പത്തിക വർഷം എന്നത് ഏപ്രിൽ മുതൽ മാർച്ച് വരെ എന്നത് മാറ്റി ജനുവരി മുതൽ ഡിസംബർ വരെ എന്നാക്കുന്നതാണ് എന്ത് കൊണ്ടും നല്ലത് . രണ്ട് വർഷങ്ങൾ ചേർത്ത് പറയുന്നതിന്റെ ആശയ കുഴപ്പവും മാറും.  ബ്രിട്ടീഷ് കാർ അവരുടെ സൗകര്യത്തിനു വേണ്ടി ചെയ്തു വെച്ച പലതും നമ്മൾ അതേ പോലെ എന്തിന് വെറുതേ പിന്തുടരുന്നു എന്ന് നാം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

      ...........

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം