ഉദ്ധാരണക്കുറവിന് അവോക്കാഡോ!!

പല പുരുഷന്മാരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പല കാരണങ്ങളുമുണ്ടായേക്കാം. പ്രമേഹം, ബിപി, കൊളസ്‌ട്രോള്‍, പെല്‍വിക് സര്‍ജറി, അണുബാധ, സ്‌പൈനല്‍കോഡിനേറ്റ ക്ഷതങ്ങള്‍, അമിത മദ്യപാനം, പുകവലി തുടങ്ങിയവ ഇവയില്‍ ചില കാരണമങ്ങളാണ്.
ഉദ്ധാരണക്കുറവിനുള്ള തികച്ചും പ്രകൃതിദത്തമായ ഒരു വഴിയെന്ന രീതിയില്‍ ഉപയോഗിച്ചു പോരുന്ന ഭക്ഷണമാണ് അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട്. 200 ബിസി മുതല്‍ ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക് ഉപയോഗിച്ചു വരുന്ന തികച്ചും സ്വാഭാവിക മാര്‍ഗമാണിത്

പുരുഷന്റെ വൃഷണങ്ങളോടാണ് ഈ ഫലം താരതമ്യപ്പെടുത്തിയിരിക്കുന്നത്. ഇവ ജോഡികളായാണ് ഉണ്ടാകുന്നതെന്നതും ഇവയുടെ ആകൃതിയുമാണ് ഇതിന് കാരണം. റെഡ് ഇന്ത്യന്‍സാണ് ഇവ ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള മരുന്നായി ഉപയോഗിക്കാമെന്നു കണ്ടെത്തിയത്. വൈറ്റമിന്‍ എ, ഡി, ബി, ഇ, സി എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട\. ഇവ ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനു സഹായിക്കുമെന്നര്‍ത്ഥം. ഇതുകൊണ്ടു കൂടിയാണ് ഇവ ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാകുന്നതും. ഇതില്‍ പഞ്ചസാര, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ തീരെ കുറഞ്ഞ തോതിലാണ് അടങ്ങിയിരിക്കുന്നത്. കൊഴുപ്പ്, കൊളസ്‌ട്രോള്‍ എന്നിവ തീരെ അടങ്ങിയിട്ടുമില്ല. അവോക്കാഡോ ശരീരത്തില്‍ നിന്നും കൊളസ്‌ട്രോള്‍ പുറന്തള്ളുകയും ചെയ്യുന്നു. കൊഴുപ്പ് പലപ്പോഴും ഉദ്ധാരണപ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്. ബട്ടര്‍ ഫ്രൂട്ടില്‍ തയാമിന്‍ എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ് അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നു. പുരുഷന്മാരിലെ ലൈംഗികത വര്‍ദ്ധിപ്പിക്കുന്ന ഘടകം കൂടിയാണ് തയാമിന്‍. റൈബോഫ്‌ളേവിന്‍ എന്നൊരു ഘടകവും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ലൈംഗികാവയവങ്ങളുടെ വളര്‍ച്ചയ്ക്കു സഹായിക്കും. ലൈംഗികാവയവങ്ങളിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാനും അവോക്കാഡോ നല്ലതാണ്. ബീറ്റാ കരോട്ടിന്‍, വൈറ്റമിന്‍ ഇ, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ഈ ഫലത്തില്‍ അടങ്ങിയിട്ടുണ്ട്. ഇവ ലൈംഗിക ആഗ്രഹങ്ങള്‍ വളര്‍ത്തുന്നതിനും പുരുഷ വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനും സഹായിക്കും.

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം