*കഴിക്കാൻ പറ്റാത്ത ഭക്ഷണം കഴിക്കാനാണ് കറി.*

*ആരെങ്കിലും പഴത്തിന് കറി കൂട്ടുമോ?*

 തലമുറകളുടെ കഠിന പ്രവർത്തനം തന്നെ വേണ്ടി വരും പഴഭോജനത്തിലേയ്ക്ക് തിരിച്ചുവരാൻ.

 ബുദ്ധിയെ നിഷേധിക്കയല്ല. അതിന്റെ ദുരുപയോഗം തടയണം എന്നാണ്. തേനീച്ചയും ഉറുമ്പും വേഴമ്പലും ദേശാടനപക്ഷികളും ഓലേ ഞാലിക്കിളിയും ഒക്കെ അതിന്റെ നൈസർഗികമായ ബുദ്ധി ഉപയോഗിച്ചാണ് അത്ഭുതങ്ങൾ സൃഷ്ടിക്കുന്നത്.

അതും ചുറ്റുപാടുകൾക്ക് യാതൊരു കേടും വരുത്താതെ.

മനഷ്യൻ മാത്രം എന്തേ ഇങ്ങനെ?

ഈ നല്ല ചിന്തകളൊക്കെ സാധാരണക്കാരിലേയ്ക് എത്തണം എങ്കിൽ പ്രബുദ്ധമായ രാഷ്ട്രീയ ബോധത്തിലേയ്ക്ക് നമ്മുടെ ബുദ്ധിജീവികൾ എത്തണം.

രാഷ്ട്രീയമായ തീരുമാനങ്ങൾ ഉണ്ടാകണം.

അതിന് നാം രാഷ്ട്രീയമായി സംഘടിക്കേണ്ടിയിരിക്കുന്നു.

കൃഷിയിലും ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും. കുട്ടികളെ, മനുഷ്യരെ രക്ഷപ്പെടുത്താൻ  തിരഞ്ഞെടുക്കുന്ന ഏതു രീതിക്കും   സമൂഹത്തിൽ വലിയ മാറ്റം വരുത്താൻ കഴിയും. അതിന്   പുസ്തകത്തിലും മീഡിയയിലും കെട്ടിയിടാതെ പ്രകൃതിയിലേയ്ക്ക് ഇറങ്ങി അന്വേഷണം തുടങ്ങൂ.

അവിടെ എല്ലാം തുറന്ന് വച്ചിട്ടുണ്ട്. അവയിൽ നിന്നും ആവശ്യമുള്ളത് ബുദ്ധികൊണ്ട് കണ്ടെത്തി ഉചിതമായി പ്രയോഗിക്കൂ.

 മനുഷ്യൻ വലിച്ചെറിയുന്നത് തിന്നുന്ന ജീവികൾക്ക് രോഗം വരും.

മറ്റു ജീവികൾ അവർക്ക് വിധിച്ചിരിക്കുന്ന ഭക്ഷണം മാത്രമേ കഴിക്കുകയുള്ളു.

 കാട്ടിലെ കടുവ ആൺ മൃഗത്തെയാണ് പിടിക്കുക.കാരണം തന്റെ അടുത്ത തലമുറ നിലനിൽക്കണമെങ്കിൽ പെൺമൃഗം നിലനില്ക്കണം

.പ്രായം കൂടിയ കടുവയോ മറ്റ് ഗതിയില്ലാതാകുന്ന അവസരത്തിലോ മാത്രമേ അവ പെൺ മൃഗത്തെ വേട്ടയാടുകയുള്ളൂ.

 വളർത്തു പട്ടി ബിസ്കറ്റ് തിന്നും ചെന്നായ തിന്നില്ല. പൂച്ച ചോറ് കഴിക്കും.കടുവ കഴിക്കില്ല.മനുഷ്യൻ അവന്റെ വികലമായ ബുദ്ധികൊണ്ട് തനിക്ക് വിധിക്കപ്പെടാത്തവ പാകപ്പെടുത്തിക്കഴിക്കും. കഷായവും കുടിക്കും.മനുഷ്യന്മാർക്ക് മാത്രമേ പ്രസവ-ഗർഭകാല രക്ഷയുള്ളു.അതു കൊണ്ട് കുഞ്ഞ് അപ് നോർമൽ ആയിരിക്കും.

 വ്യവസ്ഥ തെറ്റിച്ച് ജീവിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ മറികടക്കാൻ അവൻ പുതിയ കണ്ടുപിടുത്തങ്ങൾ നടത്തുന്നു. ആന്റീബയോട്ടിക്സും സ്റ്റിറോയിഡ്സും ഒക്കെ അങ്ങനെ ഉണ്ടായതാണ്.അതാണ് രോഗത്തെ ചികിൽസിക്കരുത്, രോഗകാരണത്തെ ചികിൽസിക്കണം എന്നു പറയുന്നത്.

വൈറസ് ന് മരുന്നില്ല എന്നതു കൊണ്ട് മരുന്ന് വേണ്ട  തനിയെ മാറും എന്ന് പറയും..

ബാക്ടീരിയക്ക് ആന്റിബയോട്ടിക്ക് ഉള്ളതിനാൽ , അത് തനിയേ മാറുമെന്ന് പറയാൻ പ്രയാസം...

 ലോകം മുഴുവൻ അന്വേഷണത്തിൻറെ പാതയിലാണ്. ആശുപത്രിയിൽ നിന്നും രോഗികളിൽനിന്നും മരുന്ന് ശസ്ത്രക്രിയ യിൽനിന്നും പുറത്ത് ഇരുന്ന് ദിവസവും ഒരു മണിക്കൂർ ധ്യാനിക്കാൻ സമയം കണ്ടെത്തുക.

 ആഴ്ചയിൽ ഒരു ദിവസം ജൈവ ഭക്ഷണം എന്ന ആശയം ഉള്ളിൽ സൂക്ഷിക്കുക.

 സസ്യാഹാരം അൽപകാലം പാലിക്കാൻ തീരുമാനിക്കുക.
 (തനിയെ). ഉള്ളിലെ ജീവശക്തി ഉണരുന്നത് തിരിച്ചറിയുക.

 ആത്മാന്വേഷണം. അധികാര കേന്ദ്രങ്ങളോ പ്രകൃതി കുടുംബമോ നമ്മുടേതല്ല.

സ്വജീവൻ, ആരോഗ്യം, അത് മാത്രമേ സ്വന്തം നിയന്ത്രണവിധേയമായി ഉള്ളു.

മുട്ടുവിൻ തുറക്കപ്പെടും, അന്വേഷിപ്പീൻ കണ്ടെത്തും.

 ബോധപൂർവം ഇത്തരം സാഹചര്യങ്ങൾ ഉണ്ടാക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ടത്...

 അല്ലാതെ, വെറുതേ കൈകാൽ ഇട്ട് അടിച്ചിട്ട് കാര്യമില്ല...

  ജീവനീതിയിൽ അധിഷ്ഠിതമായ പാരിസ്ഥിതികവും സാമൂഹികവുമായ ഒരു ജീവിത ദർശനത്തിലേക്ക് (ഒരേ സമയം ആത്മീയവും ശാസ്ത്രീയവും രാഷ്ട്രീയവും ഉൾച്ചേർന്നത്) ഓരോ കൂട്ടായ്മയിലും എത്തിച്ചേരുന്ന സഹ ജീവികളെ തുയിലുണർത്തുക എന്നതാ വണം നമ്മുടെ ലക്ഷ്യം...

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം