അടുക്കളയിൽ  അരുതാത്തത് .
*************
     അടുക്കളയിൽ  വയ്ക്കാൻ  പാടില്ലാത്ത ചില  കാര്യങ്ങളെ  കുറിച്ച്  നമ്മുടെ  മുത്തശ്ശിമാർ  പറഞ്ഞു  കേട്ടിട്ടുണ്ട് . ഐ ശ്വ രത്തെ  പ്രതികൂലമായി  ബാധിക്കുന്നവയായിട്ടാണ്  ഇവ  കരുത പ്പെടുന്നത് .
        ചൂല്  അടുക്കളയിൽ  ചാരി  വെക്കരുത് .അടുക്കളയിൽ  ചൂല്  വക്കാൻ  പാടില്ല  എന്നതാണ്  ഒരു  പ്രമാണം .
          കത്തി , വെട്ടുകത്തി  എന്നിവ  ഒറ്റ  നോട്ടത്തിൽ  കാണുന്ന  വിധത്തിൽ  ദർശന  ഭാഗത്തു  വെക്കരുത് .
           അടുക്കളയിൽ  അടിച്ചു  വാരി  കൂട്ടി  വയ്ക്കരുത് .
            അടുക്കളയിലെ  വാഷ്‌ബേസിനിൽ  വായ  കഴുകി  തുപ്പരുത് .
             ആഹാരം  കഴിച്ച  ശേഷം  എച്ചിൽ  പാത്രങ്ങൾ  അധിക  നേരം  കഴുകാതെ  വയ്ക്കരുത് .
              അവരവർ  കഴിക്കുന്ന  പാത്രം  അവരവർ  തന്നെ  കഴുകണമെന്നാണ്  പറയുവാൻ  കാരണവും  ഇതാണ് .
             മുടി  അഴിച്ചിട്ട്  അടുക്കളയിൽ  നിൽക്കരുത് .
             രാവിലെ  എഴുന്നേറ്റ്‌  അടുക്കളയിൽ  കയറുമ്പോൾ  ഭഗവതിയെ  നന്നായി  മനസ്സിൽ  പ്രാർത്ഥിക്കണം .
            വീടിന്റെ  ഐശ്വര്യം  അടുക്കളയിൽ  നിന്ന് തുടങ്ങുന്നു  എന്ന  മുത്തശ്ശി  പഴമ  നമ്മളും  അനുകരിക്കുന്നത്  തന്നെയാണ്  ഉത്തമം .
             അടുക്കള  മഹാലക്ഷ്‌മിയുടെ  ആവാസ  സ്ഥലമായതിനാൽ  ,രാത്രി  കാലത്ത്  മൂ ധേ വി  അടുക്കള  കാണാൻ  വരുമത്രേ .മൂ ധേ വിയുടെ  ആവാസം  വൃത്തിഹീനമായ  ഇടങ്ങളിലാണ് . രാത്രിയിൽ  അടുക്കള  വൃത്തിഹീനമായി  കിടന്നാൽ ,മൂ ധേ വി  വന്ന്  ഉറക്കെ  ചിരിക്കുകയും  ലക്ഷ്മി ദേവിയെ   കളിയാക്കുകയും  ചെയ്യുമത്രേ .ഐശ്വര്യത്തിന്റെ  ഇരിപ്പിടമായ  ലക്ഷ്‌മിയുടെ  വാസം  വൃത്തിഹീനമായ  സ്ഥലത്താണോ  എന്ന്  പറഞ്ഞു  അധിക്ഷേപിക്കും . ഇത്  കേൾക്കുമ്പോൾ  തന്നെ  ലക്ഷ്മി  കോപിച്ചു  ആ  വീട്ടിൽ  നിന്നും  ഇറങ്ങി  പോകുമത്രേ . മഹാലക്ഷ്‌മി  പടി  ഇറങ്ങിയാലുടൻ  തന്നെ  അവിടെ ജേ ഷ്ട്ട  താമസം  തുടങ്ങുകയും  അപ്പോൾ  ഐശ്വര്യം  നശിക്കുകയും  ചെയ്യുന്നു .അടുക്കള  വൃത്തിയായി  സൂക്ഷിക്കുന്ന  ഗൃഹത്തിൽ  ഐശ്വര്യ  ലക്ഷ്മി  വിളയാടുമെന്നു  മുത്തശ്ശിമാർ  പറയാറുള്ളത് .
********************************

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം