Posts

ചെങ്കണ്ണ് കണ്ണിനുള്ളിലെ നേര്‍ത്തപടലത്തെ ബാധിക്കുന്ന നീര്‍വീക്കവും വേദനയുമാണ് ചെങ്കണ്ണ് എന്നറിയപ്പെടുന്ന രോഗം. സാധാരണയായി വേനല്‍ക്കാലത്താണ് ഇത്തരം രോഗങ്ങള്‍ കൂടുതലായി കാണുക. മദ്രാസ് ഐ എന്നും അറിയപ്പെടുന്ന ചെങ്കണ്ണ് എന്ന അസുഖത്തിന്റെ ആംഗലേയ ശാസ്തീയ നാമം Conjunctivitis എന്നാണ്. വിദേശ രാജ്യങ്ങളില്‍ ‘പിങ്ക് ഐ’ എന്നും അറിയപ്പെടുന്നു. ഇതു കണ്ണിന്റെ പുറത്തെ പാളിയായ കണ്‍ജങ്ക്‌റ്റൈവ എന്ന കോശ ഭിത്തിയില്‍ വൈറസോ, ബാക്ടിരിയയോ മറ്റു വസ്തുക്കളോ മൂലമോ വരാം. തല്‍ഫലമായി ഈ ഭാഗത്തേയ്ക്ക് കൂടുതല്‍ രക്തപ്രവാഹം ഉണ്ടാകുകയും അതു മൂലം കണ്ണ് ചുവന്നു കാണപ്പെടുകയും ചെയ്യുന്നു. വൈറസുകളാണ് ചെങ്കണ്ണ് രോഗത്തിന് അടിസ്ഥാനകാരണം. കണ്ണ് ചുവന്നിരിക്കുക, രാവിലെ എഴുന്നേല്ക്കുമ്പോള്‍ കൊഴുപ്പ് നിറഞ്ഞ് ഒട്ടിയിരിക്കുക, ചൊറിച്ചില്‍, കണ്ണില്‍ പൊടി വീണതുപോലെ തോന്നുക എന്നിവയാണ് ചെങ്കണ്ണിന്റെ ലക്ഷണങ്ങള്‍. ചെങ്കണ്ണ് രോഗബാധയുള്ളവര്‍ പരമാവധി പൊതുസ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് ഉത്തമം. പൊടിപടലങ്ങളും മറ്റും ഉള്ള സ്ഥലത്ത് ചെല്ലുന്നത് അസുഖം കൂടുതലാവാന്‍ കാരണമാകും. രോഗി ഉപയോഗിച്ച തോര്‍ത്ത്, കര്‍ച്ചീഫ്, സോപ്പ് എന്നിവയില്...
'കാന്തം' ഉപയോഗിച്ച് രക്തം ശുദ്ധീകരിക്കാം. --------------- കാന്തം ഉപയോഗിച്ച് രക്തം ശുദ്ധീകരിക്കുന്ന ഉപകരണത്തിന് ശാസ്ത്രജ്ഞര്‍ രൂപം നല്‍കി. ഈ ഉപകരണമുപയോഗിച്ച് അശുദ്ധരക്തത്തില്‍ നിന്ന് ബാക്ടിരിയകള്‍, ഫംഗസുകള്‍, വിഷാംശങ്ങള്‍ തുടങ്ങിയവ വലിച്ചെടുത്ത് രക്തം ശുദ്ധീകരിക്കാനാവുമെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. എബോളയുള്‍പ്പെടെയുള്ള രോഗാണുക്കളെ രക്തത്തില്‍ നിന്ന് നീക്കം ചെയ്യാവുന്ന ഈ ഉപകരണം മൃഗങ്ങളില്‍ പരീക്ഷിച്ചെങ്കിലും മനുഷ്യരില്‍ പരീക്ഷിച്ചിട്ടില്ല. മാഗ്നറ്റിക് നാനോ ബീഡ്സ് ജനിതക മാറ്റം വരുത്തിയ എംബിഎല്‍ രക്ത പ്രോട്ടീനില്‍ പൊതിഞ്ഞ് നിര്‍മ്മിച്ച പുതിയ ഉപകരണം പ്ലീഹ പോലെ പ്രവര്‍ത്തിക്കുന്നു. ശരീരത്തിലെ രോഗാണുക്കളുമായും വിഷാംശങ്ങളുമായും പ്രവര്‍ത്തിക്കുന്ന എംബിഎല്‍ രോഗാണുക്കളെ വലിച്ചെടുത്ത് രക്തത്തെ ശുദ്ധീകരിക്കുമെന്ന് നേച്ചര്‍ മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. ലോകത്ത് പ്രതിവര്‍ഷം 18 മില്ല്യണ്‍ ആളുകള്‍ക്കാണ് രക്തത്തിന് അണുബാധയേല്‍ക്കുന്നത്. ഇത്തരം കേസുകളിലെ മരണനിരക്ക് 30-50 ശതമാനം ആണ്. മനുഷ്യരില്‍ ഈ പുതിയ വിദ്യയുടെ പരീക്ഷണം വിജയിക്കുകയാണെങ്കില്‍ ചികിത്സാ രം...

ശുഭ ചിന്ത

🍒🍒🍒🍒🍒🍒🍒🍒🍒 Life🍏tune Psychology 🌱🌱🌱🌱🌱 . ശുഭചിന്ത 🍀🍀🍀🍏🍏 സമയം നഷ്ടപ്പെടുന്ന നിരവധി കാര്യങ്ങളുണ്ട്. അവ നിങ്ങളെ വിജയത്തിലെത്തിക്കുന്നതില്‍ തടയും അനാവശ്യസംസാരം, നിഷ്ഫലമാകുന്നവാദപ്രതിവാദങ്ങള്‍,മറ്റുള്ളവരെകുറ്റംപറയാനുപയോഗിക്കുന്ന സമയം,ഉറങ്ങി തീര്‍ക്കുന്ന അവസരങ്ങള്‍ ,കാത്തിരിപ്പായി നഷ്ടപ്പെടുന്ന സമയങ്ങള്‍ 🌱🌱🌱🌱 സ്വന്തത്തോട് നിരന്തരം ചോദിച്ചുകൊണ്ടിരിക്കുക. നിരന്തരമായി ചോദിച്ചതുകൊണ്ടാണ് സാഹിത്യകാരന്മാരുടെ കൃതികള്‍ വെളിച്ചം കണ്ടു തുടങ്ങിയത്. 🌱🌱🌱🌱🌱🌱 ലോകത്തിലെ പ്രസിദ്ധരും പ്രതിഭകളും മഹാന്മാരുമായ ആളുകള്‍ ഒരു രാത്രി കൊണ്ട് അങ്ങനെ ആയിത്തീര്‍ന്നവരല്ല. പ്രശസ്തിയിലേക്കും മഹത്വത്തിലേക്കുമുളള വഴി അവര്‍ സ്വയം വെട്ടിത്തെളിച്ചു. മുകള്‍പരപ്പിലെത്തുവാന്‍ വേണ്ടി അവര്‍ കഠിനാധ്വാനം ചെയ്തു. അവര്‍ എത്തുകയും ചെയ്തു.              *ഡോ.സലാo ഓമശ്ശേരി* 🍀🍀🍀🍀🍀*---------------------------------------

ഭക്ഷണം

ഓരോ ജീവികളും അവയുടെ ഭക്ഷണം സ്വയം തിരഞ്ഞെടുക്കുന്നു.. പശുവിനു പുല്ലും ആടിന് ഇലയും പൂച്ചയ്ക്ക് എലിയും സിംഹത്തിനു മാനും പാമ്പിന് തവളയും  ഇഷ്ടഭക്ഷണമാണ്  ഇവയെ സ്വബോധത്താൽ മണത്തറിഞ്ഞ് ഇരയുടെ അടുത്തെത്തുന്നു. ചിന്തിക്കാൻ കഴിവുള്ള മനുഷ്യനു മാത്രം അവന്റെ ഭക്ഷണം മറ്റുള്ളവർ പറഞ്ഞു കൊടുക്കേണ്ടിയും എടുത്തു കൊടുക്കേണ്ടിയും വരുന്നു.' മൃഗങ്ങളെ പോലെ തന്നെ ഭക്ഷണം ഏതെന്നു തിരിച്ചറിയുവാൻ അവ പാകം ചെയ്യാതെ മണത്തു നോക്കിയാൽ സഹജ ബോധത്താൽ മനസ്സിലാക്കുവാൻ കഴിയുന്നു. ഏതു പഴവും കണ്ണുകെട്ടി മണപ്പിച്ചാലും പ്രത്യേകം നമുക്ക് തിരിച്ചറിയാം. ഏതു രോഗങ്ങൾ വരുമ്പോഴും അവന്റെ ഭക്ഷണമായ പഴങ്ങൾ മാത്രം കഴിച്ചാൽ സുഖം പ്രാപിക്കുന്നു.' എന്നാൽ ഇന്നു കലോറിയുടെ പേരു പറഞ്ഞു എല്ലാ ജീവികളും കഴിക്കുന്ന ഭക്ഷണങ്ങൾ മറ്റുള്ളവരുടെ നിർദ്ദേശ പ്രകാരം കഴിയ്ക്കുന്നു അതിന്റെ ഫലമായി   ഉണ്ടാവുന്ന രോഗങ്ങളാണ് ഇന്ന് പലരും അനുഭവിക്കുന്നത്. മനുഷ്യൻ   ഫ്രൂട്ടേറിയനാണെന്നുള്ള സത്യം   രോഗാവസ്ഥയിലെങ്കിലും ' തിരച്ചറിഞ്ഞിരുന്നെങ്കിൽ  ആയുസ്സും ആരോഗ്യവും നിലനിർത്താൻ കഴിയും.

കാട്ടപ്പ

Image
കാട്ടാപ്പാ യുടെ ഗുണങ്ങള്‍ ------------------- നാട്ടിന്‍പുറങ്ങളില്‍ ചിലയിടത്തു മാത്രമേ  ഇപ്പോള്‍ കാട്ടപ്പ കാണാനുള്ളൂ.. അന്വേഷിച്ചു കണ്ടു പിടിച്ച് ഒരു തൈ വീട്ടില്‍ വളര്‍ത്തിയാല്‍ നല്ലതാണ്. 1,വീടിന്റെ പരിസരത്ത് നട്ടാൽ കൊതുക് വരില്ല. 2, ഫംഗ്ഗസിന് നല്ലത് . 3, പയൽസിന് . 4 , മീന്‍ വെട്ടിയ ശേഷം Kattappaa യുടെ ഇലകള്‍ കൊണ്ട് കൈ വൃത്തി ആക്കിയാൽ ദുർഗന്ധം , ബാക്റ്റീരിയ ഇവ മാറും . 5 , നീർ വീക്കം ഉള്ള ഭാഗത്ത് അരച്ച് ഇടാം . 6, ചൊറിഞ്ഞ് തടിച്ച ഭാഗത്ത് അരച്ച് ഇട്ടാല്‍ പെട്ടെന്ന് ചൊറിയും തടിപ്പും മാറും.

മകളോട്...

ഒരു പെൺകുഞ്ഞിന് അമ്മ പറഞ്ഞു കൊടുക്കേണ്ട ഒരുപാടു കാര്യങ്ങളുണ്ട്. മടിയും ചമ്മലും കാരണം ചില അമ്മമാർ ചില കാര്യങ്ങൾ മനപൂർവം പറയാറില്ല. അതു പോലെ എൻെറ അമ്മ എന്നോട് പറയാൻ മറന്ന കാര്യങ്ങൾ ഞാൻ എൻെറ പെൺകുഞ്ഞിനോട് തുറന്നു പറയാൻ തീരുമാനിച്ചു. ഇങ്ങനെയൊരു മുഖവുരയോടെയാണ് രണ്ട് പെൺകുഞ്ഞുങ്ങളുടെ അമ്മയായ രക്ഷിത പെൺമക്കളോട് സംസാരിച്ചു തുടങ്ങിയത്. അക്കമിട്ടു നിരത്തി 11 കാര്യങ്ങളാണ് ആ അമ്മ പെൺകുഞ്ഞുങ്ങൾക്ക് പറഞ്ഞുകൊടുത്തത്. അമ്മപറയാൻ എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ അത് ശ്രദ്ധയിൽപ്പെടുത്തണം എന്ന നിർദേശം നൽകിയാണ് ആ അമ്മ സംസാരിച്ചു തുടങ്ങിയത്. 1. ഒരു പെൺകുട്ടിയായി ജനിച്ചതിൽ അഭിമാനിക്കുക അടുത്ത ജന്മത്തിലെങ്കിലും ഒരു ആണായി ജനിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പെൺകുട്ടികളും. എന്നാൽ പെൺകുട്ടിയായി ജനിച്ചാൽ ജീവിതം എത്ര സുന്ദരമായിരിക്കണം എന്നു ചിന്തിക്കുന്നവരാകണം എൻെറ മക്കൾ. പെൺകുട്ടിയായിരുന്നുകൊണ്ടു തന്നെ ജീവിതം ആഘോഷിക്കണം. സ്വതന്ത്ര്യത്തോടെ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് ലോകത്തോട് ഉറക്കെ പറയണം ഒരു പെൺകുട്ടിയായിരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നുവെന്ന്. 2. അറിവ് നേടുക സ്കൂളിൽ പോയി നേടുന്ന വിദ്യാഭ്യാസത...

തുളസി

തുളസിയില്‍ തേന്‍ ചേര്‍ത്തു വെറുംവയറ്റില്‍ കഴിച്ചാല ആരോഗ്യം കാക്കാന്‍ പരസ്യങ്ങളുടേയും കൃത്രിമമാര്‍ഗങ്ങളുടേയും പുറമെ പോകണമെന്നില്ല. നമ്മുടെ പ്രകൃതിയില്‍ തന്നെ ഇതിനുള്ള വഴികള്‍ ലഭ്യമാണ്. തികച്ചും ശുദ്ധമായ, പാര്‍ശ്വഫലങ്ങളില്ലാത്ത വഴികള്‍. ഇത്തരം പ്രകൃതിദത്ത വഴികളില്‍ പ്രധാനപ്പെട്ട ഒന്നാണ് തുളസി. ആരാധനയ്ക്കു മാത്രമല്ല, നല്ലൊരു മരുന്നുമാണിത്. ശുദ്ധമായ തേനും ഇങ്ങനെ തന്നെ. തുളസിയിലയില്‍ ലേശം തേന്‍ ചേര്‍ത്ത് ദിവസവും രാവിലെ കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതൊരു ശീലമാക്കിയാല്‍ ഗുണങ്ങള്‍ പലതും. ശരീരത്തിന് പ്രതിരോധശേഷി നല്‍കാനുള്ള ഏറ്റവും നല്ലൊരു വഴിയാണിത്. ഇവയിലെ വൈറ്റമിനുകളും ധാതുക്കളുമെല്ലാം ശരീരത്തെ രോഗങ്ങളില്‍ നിന്നും പ്രതിരോധിയ്ക്കും. ബാക്ടീരിയ, വൈറസ് എന്നിവയ്ക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതുകൊണ്ടുതന്നെ കോള്‍ഡ് മാറാനും വരാതിരിയ്ക്കാനുമുള്ള നല്ലൊരു വഴി. ചുമയും ശ്വാസകോശസംബന്ധവുമായ അസുഖങ്ങള്‍ മാറാനും വരാതെ തടയാനും ഈ കോമ്ബിനേഷന്‍ സഹായിക്കും. കഫക്കെട്ടിനെതിരെയുള്ള പ്രകൃതിദത്ത ഔഷധം. ആന്റിസെപ്റ്റിക് ഗുണങ്ങള്‍ ഉള്ളതുകൊണ്ടുതന്നെ അലര്‍ജി പോലുള്ള പ്രശ്നങ്ങളില്‍ നിന്നുള്ള സ്വാഭാവിക പരിഹാരം. വൈറ്റമ...