ഭക്ഷണവും....

പണ്ടു കാലത്ത് ആവശ്യത്തിനുള്ള പോഷകങ്ങളും ശാരീരിക അദ്ധ്യാനവും ഉണ്ടായിരുന്നു.
ആവശ്യപോഷകങ്ങളെ കൂടാതെ പച്ചക്കറികളിൽ നിന്നും ഇലക്കറികളിൽ നിന്നും നമ്മുടെ രക്തധമനികളുടെയും സിരകളുടെയും പോഷണവും ആവശ്യത്തിനുണ്ടായിരുന്നു അതുകൊണ്ടു തന്നെ ആരോഗ്യമുള്ള ജനങ്ങളും നല്ലൊരു ആരോഗ്യ സംസ്കാരവും നമുക്കുണ്ടായിരുന്നു.പക്ഷെ ഇന്നത്തെ കാലത്തു സൂര്യനൊപ്പം ഉണർന്ന് ശാരീരികമായി അധ്വാനിച്ചു സൂര്യനസ്തമിക്കുമ്പോൾ അത്താഴം കഴിച്ചു കിടന്നുറങ്ങുന്ന എത്ര ആളുകളെ നമുക്ക് ഇന്നത്തെ സമൂഹത്തിൽ കാണാൻ കഴിയും??
ഇന്നത്തെ ജനങ്ങളുടെ ഹൃദ്രോഗങ്ങൾക്കും  കിഡ്നി അസുഖങ്ങളുടെയും പ്രധാന കാരണക്കാരൻ തെറ്റായ ജീവിത ശൈലിയും അനാരോഗ്യകരമായ ഭക്ഷണ സംസ്കാരവും ആണ്
രാവിലെ ഏണിറ്റു പല്ലു തേക്കുമ്പോൾ മുതൽ രാസവസ്തുക്കളുടെ കൂമ്പാരത്തിൽ നിന്നു തുടങ്ങുകയും പിന്നിടു രാസവളങ്ങൾ മാത്രം ഇട്ടു വളർത്തുന്ന തേയില വെള്ളവും അല്ലെങ്കിൽ അമൃതെന്നു കരുതി കുടിക്കുന്ന ഗ്രീൻ ടീ പിന്നെ വിരുദ്ധ ഹാരമോ, ഫാസ്റ്റ് ഫുഡ്ഡ്, അങ്ങനെ മൊത്തം ഒരു രാസ ജീവിതം അല്ലേ വിദ്യാസമ്പന്നനായ മലയാളിയുടെ ഒരു ദിവസം.
എന്നിട്ടും കഴിക്കുന്ന മരുന്നിന്റെ ദോഷവശങ്ങളെ കുറിച്ചു ചിന്താവിഷ്ടനാകുന്ന മലയാളിയെ കാണുമ്പോൾ അത്ഭുതം തോന്നിപ്പോകാറുണ്ട്.

ഇവിടെ നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യം എന്തുകൊണ്ട് രോഗങ്ങൾ ഉണ്ടാവുന്നു എന്നുള്ളതാണ്.

അത്യാവശ്യ ഘട്ടങ്ങളിൽ ഇo ഗ്ലിഷ് മരുന്നുകളെയൊ ആയൂർവേദ മരുന്നുകളെയൊ ആശ്രയിച്ചെ മതിയാകൂ കാരണം ജീവൻ നിലനിർത്തേണ്ടതു അനിവാര്യമായൊരു കാര്യമാണു പക്ഷെ പ്രശ്നം നമ്മൾ തെറ്റു തിരിച്ചറിയാൻ ശ്രമിക്കുക്കയോ അറിഞ്ഞിട്ടും തിരുത്താൻ ശ്രമിക്കാതിരിക്കുന്നതുമല്ലേ... ?
അമേരിക്കൻ സ്റ്റാൻഡേർട്സിലുള്ള ഹെൽത്ത് പാരാമീറ്ററുകൾ വിശ്വസിച്ചു മരുന്നുകൾ വലിച്ചു വാരി തിന്നുന്ന ഇന്ത്യാക്കാർ ഓർക്കേണ്ടതു ഓരെയൊരു വാചകമാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി കൽപിക്കപ്പെട്ടിരിക്കുന്ന ഹിപ്പോക്രാറ്റസ് പറഞ്ഞത് .
"Let food be your medicine ,medicine be thy food."
നിങ്ങൾ ആഹാരം മരുന്നു പൊലെ കഴിച്ചില്ലെങ്കിൽ നിങ്ങൾക്കു മരുന്നുകൾ ആഹാരത്തിനു പകരം കഴിക്കേണ്ടി വരും എന്നോർത്താൽ മാത്രം മതി ആരോഗ്യ പരമായൊരു ജീവിതത്തിനും ആയുസ്സിനും .

തെറ്റുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ തിരുത്തലുകൾ പ്രതീക്ഷിക്കുന്നു.

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം